‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്

താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്. വൈകുന്നേരം കൊച്ചിയിൽ ചേരും. നിർമാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും. തുടർന്ന് അന്തിമ അംഗീകാരത്തിനായി വാർഷിക ജനറൽ ബോഡിയുടെ മുന്നിൽവയ്ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ . ഷെയ്ന്‍ നിഗത്തിന്റെ കാര്യത്തില്‍ താരസംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു എന്ന വാര്‍ത്തകളാണ് ആദ്യം എത്തിയത്. ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ ഇന്ന് അമ്മ തീരുമാനമെടുക്കും. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ അപേക്ഷ നല്‍കിയത്.

ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ ആരോപിച്ചിരുന്നു.

Noora T Noora T :