ബാലചന്ദ്രകുമാറിന് മധുരയിൽ കണ്ണ് ഓപ്പറേഷൻ നടത്തികൊടുത്ത ആളാണ് ദിലീപ്….കുടുംബം ആവശ്യപ്പെട്ടാൽ ദിലീപ് ബാലചന്ദ്രകുമാറിന്റെ ചികിത്സ ഏറ്റെടുക്കും; സജി നന്ത്യാട്ട്

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവൃക്കകളും സ്തംഭിച്ചതോടെ ബാലചന്ദ്രകുമാര്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസിന് വിധേയമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ കാര്യങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞദിവസം ഭാഗ്യ ലക്ഷ്മിയും സംവിധായകൻ പ്രകാശ് ബാരെയും ബാലചന്ദ്രന് ചികിത്സ സഹായം തേടി എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്.

ബാലചന്ദ്ര കുമാർ എന്ന് പറഞ്ഞാൽ നിങ്ങൾക്ക് തേനും പാലും ഒഴുകുമായിരുന്നല്ലോ എന്ന് ചോദിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോൾ അദ്ദേഹത്തിന് വയ്യാതെ വന്നപ്പോൾ എന്താണ് തിരിഞ്ഞു നോക്കാത്തത്. ഒരാൾക്ക് ഒരു അസുഖം ഉണ്ടാകുമ്പോൾ നമ്മൾ സന്തോഷിക്കുന്നത് ശരിയല്ല. നമ്മൾക്കും ആ അസുഖം നാളെ വരാം. കുറച്ചൊക്കെ മനുഷ്യത്വം ആണ് കാണിക്കേണ്ടത്- സജി പറയുന്നു.

വെള്ളത്തിന്റെ കുമിള പോലെയാണ് നമ്മളുടെ ഒക്കെ ജീവിതം. എപ്പോൾ വേണം എങ്കിലും ഇല്ലാതെ ആകാം. ജീവിതം എന്ന് പറയുന്നത് താത്കാലികമാണ്. മരണം നമ്മൾ എല്ലാവരെയും തേടി വരുന്ന ഒന്നാണ്. അതിന്റെ നിയമ പുസ്തകത്തിൽ നമ്മൾ ഒന്നാണ്. ദിലീപിന്റെ കേസിൽ പുനരന്വേഷണം നടന്നത് ഇതേ ബാലചന്ദ്ര കുമാർ വന്നതോടെ ആണല്ലോ. അതിന്റെ കോലാഹലത്തെ കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം.

ബാലചന്ദ്ര കുമാർ പറഞ്ഞത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കിഡ്‌നിക്ക് പ്രശ്നം ആയി ആശുപത്രിയിലും ആയി. ജീവൻ തിരികെ പിടിക്കണം എങ്കിൽ ലക്ഷകണക്കിന് രൂപ ആവശ്യം ഉണ്ട്. ഞാൻ ഒരു മനുഷ്യൻ എന്ന നിലയിൽ പറയുന്നു അദ്ദേഹത്തിന് ഈ ഒരു അവസ്ഥ വന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. ഇത് നാളെ നിങ്ങൾക്കും എനിക്കും ഒക്കെ വരാം.
നമ്മളൊക്കെ പച്ച മനുഷ്യർ ആണ്.

ചാനൽ ചർച്ചയിൽ ഞാനും അദ്ദേഹവും ഏറ്റുമുട്ടിയിട്ടുണ്ട്. അദ്ദേഹത്തെ യൂസ് ചെയ്ത ശേഷം കറിവേപ്പില പോലെ അദ്ദേഹത്തെ ഉപേക്ഷിക്കുന്നത് ശരിയാണോ. സോഷ്യൽ മീഡിയയിൽ വന്നിട്ട് അദ്ദേഹത്തെ സഹായിക്കണം എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുകൾ കണ്ടിരുന്നു. എനിക്ക് അവരോട് ചോദിക്കാൻ ഉള്ളത് നിങ്ങൾ എന്തുചെയ്‌തു എന്നാണ്.

ആ മനുഷ്യന്റെ പേരും പറഞ്ഞുകൊണ്ട് നിങ്ങൾ കുറെ ആളുകൾ അദ്ദേഹത്തിന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കാനുള്ള സമയം അല്ല ഇത്. നിങ്ങൾ എന്ത് കൊണ്ട് സഹായിക്കുന്നില്ല. നിങ്ങൾ മാതൃക ആകൂ. അദ്ദേഹത്തെ വച്ചുകൊണ്ട് ലക്ഷോപലക്ഷം രൂപ നേടിയ ചാനലുകളും യൂ ട്യൂബ് ചാനലുകളും ഇവിടെ ഉണ്ട്. നല്ല കാലത്തുമാത്രം അല്ല കൂടെ നിക്കേണ്ടത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കണം.

നിങ്ങൾ എന്തുകൊണ്ട് ഇത്ര പണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ കൊടുത്തില്ല. ഞാൻ അദ്ദേഹത്തിന് എതിരെ പറഞ്ഞ ആളാണ്. അദ്ദേഹം സ്വീകരിക്കാൻ തയ്യാർ ആണെങ്കിൽ ഞാൻ ചികിത്സാഹായത്തിനായി ഒരു തുക കൊടുക്കാൻ തയ്യാറാണ്. അദ്ദേഹത്തെ മുതലെടുത്തവർ എവിടെ. എന്റെ ചോദ്യം ഇതാണ്. അദ്ദേഹത്തിന് ആപത്തുവന്നപ്പോൾ എന്തിനാണ് നാട്ടുകാരോട് ചോദിക്കുന്നത്.

ഞാൻ അറിയുന്ന ദിലീപ് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടാൽ ചികിത്സയ്ക്ക് പണം നൽകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, ബാലചന്ദ്രകുമാറിന് മധുരയിൽ കണ്ണ് ഓപ്പറേഷൻ നടത്തികൊടുത്ത ആളാണ് ദിലീപ്. ഇത് ചാനൽ ചർച്ചയിൽ ഞാൻ ചോദിച്ചിട്ടുണ്ട്. കുടുംബം ആവശ്യപ്പെട്ടാൽ ദിലീപ് എന്ന വ്യക്തി ഉറപ്പായും ബാലചന്ദ്രകുമാറിന്റെ ചികിത്സ ഏറ്റെടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

നമ്മൾ എന്തൊക്കെ നേടിയാലും ഒരു സമയം ഇതെല്ലാം നമ്മൾ ഉപേക്ഷിച്ചു പോകേണ്ടവർ ആണ്. മരണം രംഗ ബോധം ഇല്ലാത്ത കോമാളി ആണ്. ബാലചന്ദ്ര കുമാർ എന്ന വ്യക്തിക്ക് എന്നാൽ ആകുന്ന നിലയിൽ സംഭാവന കൊടുക്കാൻ ഞാൻ റെഡിയാണ് പക്ഷെ ഞാൻ നാട്ടുകാരോട് പറയില്ല. ആരാന്റെ പന്തിയിൽ വാ എന്റെ വിളമ്പ് കാണാൻ അത് വേണ്ട. ദിലീപ് ഉറപ്പായും ആ പണം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു സജി പറയുന്നു

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാളാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസില്‍ അദ്ദേഹം നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് വീണ്ടും കേസ് ചര്‍ച്ചയാക്കിയത്. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെയിലാണ് രോഗം മൂര്‍ച്ഛിച്ചത്. ബാലചന്ദ്രകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കേസിന്റെ വിചാരണയെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക രോഗബാധയെ തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ ചികിത്സിയിലാണ്.

Noora T Noora T :