ഡാഡി എവിടെയെന്ന് തിരക്കി കൊണ്ടിരിക്കുന്ന സമയമായിരുന്നു, എന്നെ കണ്ടതും അവൾ കഴുത്തിൽ കെട്ടി പിടിച്ച് ഇരുന്നു! മനസ്സ് തുറന്ന് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്.

മരണത്തിന്റെ പടിവാതിൽ വരെ പോയിട്ടും തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന നടനാണ് ബാല. ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർഥന കൊണ്ടും ജീവിതത്തിൽ ചെയ്ത ചില നന്മ പ്രവ‍ൃത്തികളുമാണ് വലിയൊരു അസുഖത്തെ മറികടന്ന് താരം തിരികെ ജീവിതെത്തിലേക്ക് തിരിച്ചുവരാൻ കാരണം. അടുത്തിടെയാണ് ബാല കരൾ രോഗത്തെ തുടർ‌ന്ന് ആശുപത്രിയിലായത്. കരൾ മാറ്റിവെക്കിൽ ശാസ്ത്രക്രിയക്ക് ശേഷം പഴയ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്

അസുഖ കിടക്കയിൽ മരണത്തെ മുന്നിൽ കണ്ട് കിടന്ന സമയത്ത് മകളും മുൻ ഭാര്യയും ബാലയെ കാണാൻ എത്തിയിരുന്നു. മകളെ കാണണമെന്നതായിരുന്നു ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നപ്പോൾ ബാലയുടെ ഏക ആവശ്യം.

ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം മകളെ കണ്ടപ്പോഴുള്ള സന്തോഷം എത്രത്തോളമായിരുന്നുവെന്നും ആശുപത്രിയിൽ ആയിരുന്നപ്പോഴും തന്റെ വസ്തുക്കൾ സ്വന്തമാക്കാൻ ശ്രമിച്ചവരേയും കുറിച്ചും ബാല ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇടയ്ക്ക് ഞാൻ സോഷ്യൽമീഡിയയിൽ പാപ്പു എന്റെ കഴുത്തിൽ കെട്ടിപിടിച്ച് ഇരിക്കുന്ന ഒരു ചിത്രം പങ്കുവെക്കാറുണ്ട്. ഒരു ദിവസം ഞാൻ ജിം കഴിഞ്ഞ് വന്നപ്പോൾ എടുത്തതാണ് ആ ഫോട്ടോ. പാപ്പു ഉറങ്ങി എഴുന്നേറ്റതെ ഉണ്ടായിരുന്നുള്ളു. ഡാഡി എവിടെയെന്ന് തിരക്കി കൊണ്ടിരിക്കുന്ന സമയമായിരുന്നു. എന്നെ കണ്ടതും കഴുത്തിൽ കെട്ടി പിടിച്ച് ഇരുന്നു. അപ്പോൾ പകർത്തിയതാണ് ആ ചിത്രം. അത് എനിക്ക് ജീവിതത്തിൽ കിട്ടിയ ഭാഗ്യത്തിൽ ഒന്നാണ്. കുറേ വർഷങ്ങൾ കഴിഞ്ഞാണ് അടുത്തിടെ മകളെ കണ്ടത്.

പാപ്പു കാണാൻ വന്നപ്പോൾ എനിക്ക് അസുഖം കൂടുതലായി ഓൾ മോസ്റ്റ് തീരാറായി എന്ന ലെവലിലായിരുന്നു. കണ്ടതും ഡാഡി ഐ ലവ് യുവെന്ന് പാപ്പു പറ‍ഞ്ഞു. അതിന്ശേഷം പിന്നെ അവളെ കാണേണ്ടെന്ന് ഞാൻ‌ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ ആയിരുന്നല്ലോ ഞാൻ. ഇനി കുറച്ച് കഴിഞ്ഞ കാണണം പാപ്പുവിനെ. ഓപ്പറേഷൻ നടത്താൻ പോലും പറ്റാത്ത മോശം അവസ്ഥയിലായിരുന്നു ഞാൻ. എനിക്ക് എന്താ സംഭവിക്കുന്നതെന്ന് ആർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. പന്ത്രണ്ട് മണിക്കൂർ എടുത്താണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. സ്ട്രസ് കൂടുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നില്ല. ദേഷ്യം വരും, ഡിപ്രഷൻ വരും അതൊക്കെ ഒരു അവസ്ഥയാണ്. ഹൃദയത്തിന്റെ കാര്യമല്ലേ… റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ.

എനിക്ക് ശത്രുക്കൾ ഉണ്ടെന്ന് ഞാൻ‌ പറയില്ല. ദ്രോഹം ചെയ്തവർ ഒരുപാടുണ്ട്. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് ഇനി ഞാൻ ജീവനോടെ തിരികെ വരില്ലെന്ന് കരുതി ഞാൻ ഇടുന്ന ജുവൽസ് ചിലർ എടുത്തിട്ട് പോയി. എന്റെ കാർ വരെ സ്വന്തമാക്കാൻ ആളുകൾ അന്വേഷിച്ചു. ഭാഗ്യത്തിന് ഞാൻ അത് ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇല്ലെങ്കിൽ അതും നഷ്ടപ്പെട്ടേനെ. ഇതെല്ലാം എന്നോട് ചെയ്തത് വർഷങ്ങളായി എനിക്ക് പരിചയമുള്ളവരിൽ ചിലരാണ്.

ജനിച്ചത് കേരളത്തിൽ അല്ലെങ്കിലും പതിനാറ് കൊല്ലമായി കേരളത്തിലുണ്ട് ഞാൻ. കുറെപ്പേർ ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ എനിക്ക് വേണ്ടി സംസാരിച്ചു. ആള് മരിക്കാൻ പോകുന്ന സമയത്തെങ്കിലും കുഞ്ഞിനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചിരുന്നു അവരെ. അമൃതയുടെ അച്ഛൻ മരിച്ചത് അറിഞ്ഞിരുന്നു. പക്ഷെ ആ സമയത്ത് ആശുപത്രിയിൽ ആയിരുന്നു. പിന്നീട് അമൃതയേയും അവരുടെ സഹോദരിയേയും വിളിച്ചിരുന്നു പക്ഷെ ഫോൺ എടുത്തില്ല ബാല വിശദമാക്കി.

Noora T Noora T :