ആശുപത്രിയിലെ മുറിയ്ക്കുള്ളിൽ നടക്കുന്നത്.. എങ്ങും പ്രാർത്ഥനകൾ!! ഇന്നസെന്റിന്റെ ജീവന്‍ പിടിച്ച് നിർത്തുന്നത് എക്മോയിലൂടെ, എക്മോ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാം

ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹം എക്‌മോ സപ്പോര്‍ട്ടിലാണ് തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്നസെന്റ് ജീവന്‍ പിടിച്ച് നിർത്തുന്നത് എക്മോയിലൂടെയാണ്, വാർത്ത പുറത്ത് വന്നതിന് പിന്നാലെ എന്താണ് എക്മോ എന്നായിരിക്കും നമ്മളിൽ ഓരോരുത്തരും ഗൂഗിളിൽ തിരഞ്ഞത്

എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ എന്നതിനെ ചുരുക്കി വിളിക്കുന്നതാണ് എക്മോ. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റെടുക്കുന്ന രൂതിയാണ് എക്മോ ചികിത്സ. രക്തത്തില്‍ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഇതിലൂടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കി ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിന് പുറത്ത് എക്‌മോ മെഷീനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന ഈ ചികിത്സ ഇന്ന് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്.

ഹൃദയത്തിന്റെ വലത് അറയിലേക്കു പോകുന്ന അശുദ്ധ രക്തത്തെ പ്രത്യേക ട്യൂബ് വഴി വലിച്ചെടുത്ത് ഓക്സജനേറ്റ് ചെയ്തു മഹാധമനിയിൽ രക്തചംക്രമണത്തിന് ആവശ്യമായ സമ്മർദ്ദത്തിൽ തിരികെ നൽകുന്ന പ്രക്രിയയാണ് എക്മോ ചികിത്സ. നേരത്തെ, കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗർഭിണിയായ യുവതിയെ എക്മോ ചികിത്സയിലൂടെ ജീവതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു.

രക്തസമ്മർദ്ദം അപകടകരമായ വിധം കുറഞ്ഞു പോവുകയും ഹൃദയപേശികൾക്കു ചലനക്കുറവ് വരുന്ന സ്ട്രെസ് കാർഡിയോമയോപ്പതി ഉണ്ടാവുകയും ചെയ്ത യുവതിയെ എക്മോയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയത്തിന്റെ ജോലിഭാരം 85 % യന്ത്രം ഏറ്റെടുത്തതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം നൽകാനായി. മൂന്ന് ദിവസം ഈ നിലയില്‍ തുടന്നതോടെ ഹൃദയവും ശ്വാസകോശവും ശക്തിപ്രാപിക്കുകയും അഞ്ചാം ദിവസം രോഗിയെ എക്മോയില്‍ നിന്നും മാറ്റുകയുമായിരുന്നു.

കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. മാർച്ച് ആദ്യവാരമാണ് ലേക്ക് ഷോറിൽ അഡ്മിറ്റ്‌ ചെയ്തത്. ഇന്നസെന്റിനെ സുഖപ്പെടുത്താനുള്ള തീവ്രശ്രമങ്ങളിലാണ് ആശുപത്രി അധികൃതർ. ഈയിടെ ഇന്നസെന്റിന് ഓർമ്മക്കുറവ് വന്നിട്ടുണ്ടായിരുന്നു. അതും നടനെ അലട്ടിയിരുന്നു. അമേരിക്ക സന്ദർശനത്തിന്നിടെ വീണത് ആരോഗ്യസ്ഥിതി അപകടത്തിലാക്കി. കൊവിഡ് തുടരെ തുടരെ വന്നതോടെ അതിന്റെ പ്രശ്നങ്ങൾ ആന്തരികാവയവങ്ങളെ ബാധിച്ചു. ഇതാണ് ആരോഗ്യസ്ഥിതി വഷളാക്കിയത്. ഇന്നസെന്റിന്റെ അവസ്ഥ മോശമായത് സിനിമാ ലോകത്തെയും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇന്നസെന്റിന്റെ കുടുംബവുമായും ആശുപത്രിയുമായും ഇവർ ബന്ധപ്പെടുന്നുണ്ട്.

ഇന്നസെന്റ് മരിച്ചെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പരന്നിരുന്നു. എന്നാൽ മരണവാർത്ത നിഷേധിച്ച് ചികിത്സ തുടരുന്ന ലേക്ക്ഷോർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 3 മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്

ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്ന് ബുള്ളറ്റിനിൽ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.

മന്ത്രി പി.രാജീവ്, സത്യൻ അന്തിക്കാട്, ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, വി.എം.സുധീരൻ എന്നിവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.

Noora T Noora T :