കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ചു! 93 വയസ്സായ അമ്മയെ നേരിൽ കണ്ട് സന്തോഷ് പണ്ഡിറ്റ്

കള്ള നോട്ട് നൽകി യുവാവ് പറ്റിച്ച 93കാരിയായ ലോട്ടറി വിൽപ്പനക്കാരിയെ നേരിൽ കാണാൻ എത്തിണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് കുറിച്ചത് ഇങ്ങനെയാണ്

“ഞാൻ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരിൽ പോയി കണ്ട്…അവരെ കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങൾ നേരിൽ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാനും സാധിച്ചു..”, എന്നാണ് സന്തോഷ് കുറിച്ചത്. താൻ കബളിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ച് പണ്ഡിറ്റിനോട് ദേവയാനിയമ്മ വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.

ദേവയാനി അമ്മ പറ്റിക്കപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയത്. സുമനസുകളുടെ സ്നേഹം സഹായമായി എത്തിയതോടെ വീണ്ടും ദേവയാനിയമ്മ ലോട്ടറി കച്ചവടം ആരംഭിച്ചിട്ടുണ്ട്. ‘സങ്കടമെല്ലാം മാറി, ഇപ്പോ വളരെ സന്തോഷത്തിലാണ്, ഇനിയും ലോട്ടറി കച്ചവടം നടത്തും. 2000 രൂപയുടെ കള്ളനോട്ട് ഉണ്ടാകുമെന്ന് കരുതിയില്ല. പ്രായം ചെന്ന എന്നെ പറ്റിക്കുമെന്ന് കരുതിയില്ല, കൊച്ചു പയ്യനല്ലാരുന്നോ. പറ്റ് പറ്റിപ്പോയല്ലോ എന്നതില് ദുഖമുണ്ട്, ഇനി എന്തായാലും ശ്രദ്ധിക്കും. ഒരുപാട് പേര് സഹായിക്കാനെത്തി, അതില്‍ വളരെ സന്തോഷമുണ്ട്. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ കൊണ്ടവരും’, ദേവയാനിയമ്മ പറഞ്ഞത്.

Noora T Noora T :