അത്യന്തം അപമാനകരം, ഭാമയുടെ ഇരട്ടത്താപ്പ്.. പെൺപട ഞെട്ടി വിറച്ചു അടുത്ത ഇരകൾ നിങ്ങൾ പല്ലുറുമ്മി രേവതിയും റിമയും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെ കുറിച്ചോര്‍ക്കുമ്ബോള്‍ അപമാനം തോന്നുന്നുവെന്നും സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ സാധിക്കില്ലെന്നുള്ളത് കഷ്ടമാണെന്നും പ്രതികരിച്ച്‌ നടിമാരും ഡബ്‌ള്യു.സി.സി ഭാരവാഹികളുമായ രേവതിയും റിമ കല്ലിംഗലും രംഗത്ത്. ഒരുപാട് സമയങ്ങളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരു സ്ത്രീക്ക് പ്രശ്നം വരുമ്ബോള്‍ എല്ലാവരും പുറകോട്ട് വലിയുകയാണ് ചെയ്യുകയെന്ന് രേവതി പറയുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ് എന്നിവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമയുടെ പ്രവര്‍ത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇത്തരക്കാരെ ഇനിയും കാണേണ്ടി വരുമെന്ന സൂചന നല്‍കികൊണ്ട് സംഭവത്തില്‍ കൂറ് മാറിയ സ്ത്രീകളും സിനിമയിലെ അധികാര ഘടനയുടെ ഇരകളാണെന്നാണ് റിമ കല്ലിംഗലും പറഞ്ഞു..

രേവതിയുടെ കുറിപ്പ് ;

സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് അത്യന്തം സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ ഏറെ അത്ഭുതമില്ല. സിദ്ദിഖിന്റെ മൊഴി മാറ്റിപറയാലും അതുപോലെ തന്നെ. എന്നാൽ ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നൽകിയ മൊഴി മാറ്റിപറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നു. ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല.

Noora T Noora T :