വാനമ്പാടി അവസാനിച്ചു ഒന്നൊന്നര ക്ലൈമാക്സ്.. ട്വിസ്റ്റോടെ ട്വിസ്റ്റ്! രണ്ടാം ഭാഗം ഉടൻ?

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു വാനമ്പാടി. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പര മൂന്നര വര്‍ഷത്തെ യാത്ര അവസാനിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റാണ് ഒടുവിലായി ക്ലൈമാക്സിൽ വന്നതെന്ന് ആരാധകര്‍ പറയുന്നു. സീരിയലിന്റെ എൻഡിങ് ശുഭകരമല്ലെന്ന് സുചിത്ര നായർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു

അനുമോളുടെ ജന്മരഹസ്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞതും, മോഹന്റെ അമ്മയുടെ പ്രതികരണവുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. തംബുരുവിന്റെ ജന്മരഹസ്യത്തെക്കുറിച്ച് മോഹന്‍ എല്ലാം മനസ്സിലാക്കിയെന്നറിഞ്ഞതോടെ തകര്‍ന്നുപോവുകയായിരുന്നു പത്മിനി. അങ്ങനെയൊരു ട്വിസ്റ്റ് പപ്പി പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന് എല്ലാം അറിയാമെന്നും രണ്ട് പെണ്‍മക്കളാണ് തനിക്കെന്നുമാണ് അച്ഛന്‍ പറഞ്ഞതെന്നുമായിരുന്നു അനു മോള്‍ പറഞ്ഞത്. ഇതിന് ശേഷമായാണ് പത്മിനി നിര്‍ണ്ണായകമായ തുറന്നുപറച്ചില്‍ നടത്തിയത്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ച് ശ്രീമംഗലത്തിന്റെ പടിയിറങ്ങിയിരിക്കുകയാണ് പപ്പി. നമ്മള്‍ ഇനി കാണില്ലെന്നും അന്വേഷിച്ച് കണ്ടെത്താനായി ശ്രമിക്കരുതെന്നുമായിരുന്നു പപ്പി കുറിച്ചത്. മോഹനെ അഭിമുഖീകരിക്കാനാവില്ലെന്നും എല്ലാത്തിനും മാപ്പെന്നും തന്നോട് കാണിച്ച ദയയ്ക്ക് നന്ദിയെന്നും പപ്പി കുറിച്ചിരുന്നു. പപ്പിയുടെ പോക്കിനെക്കുറിച്ച് മോഹനായിരുന്നു അനുമോളേയും തംബുരുവിനേയും അറിയിച്ചത്. മമ്മി ഇനി തിരികെ വരില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉറപ്പായും വരുമെന്നും മോളെ കാണാനായി മമ്മി എത്തുമെന്നുമായിരുന്നു മോഹന്റെ മറുപടി.

പപ്പിയോട് തനിക്ക് ദേഷ്യമില്ലെന്നും അവളെ താന്‍ സ്‌നേഹിച്ചിട്ടേയുള്ളൂയെന്നുമായിരുന്നു മോഹന്‍ പറഞ്ഞത്. ശ്രീമംഗലത്തിന്റെ ഗേറ്റ് എന്നും പപ്പിക്കായി തുറന്നിരിക്കും. ആ വരവിനെക്കുറിച്ച് പ്രത്യാശയോടെ സംസാരിക്കുന്ന മോഹനേയും കുട്ടികളേയും കാണിച്ചാണ് സീരിയല്‍ അവസാനിച്ചത്. ക്ലൈമാക്‌സ് നിരാശപ്പെടുത്തിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒടുവില്‍ ഇത്തരത്തിലൊരു ചതി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറയുന്നു

അതെ സമയം വാനമ്പാടിക്ക് രണ്ടാം ഭാഗം വരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു

Noora T Noora T :