സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ നേരിട്ടത്.
പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് നൽകിയ സത്യവാങ്മൂലത്തിനെതിരേയും കോടതി രംഗത്തെത്തിയിരുന്നു. സത്യവാങ്മൂലം തന്റെ അറിവോടെ തയ്യാറാക്കിയതല്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇതാ പരാതിക്കാരിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.
