അമ്മയ്ക്ക് സമ്മാനമായി ആരാരും പാടാത്ത ഈണങ്ങൾ പാടി ദേവ്ദത്ത് ബിജിബാൽ

അമ്മയ്ക്ക് സമ്മാനമായി ആരാരും പാടാത്ത ഈണങ്ങൾ പാടി ദേവ്ദത്ത് ബിജിബാൽ

എക്കാലത്തും ഓർത്തിരിക്കുന്ന നിരവധി ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ബിജിബാൽ.ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകൻ ബിജിബാലിൻ്റെ മകൻ ദേവ്ദത്ത് ബിജിബാലാണ് അച്ഛന്റെ വഴിയെ സംഗീത സംവിധാനത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്. തൻ്റെ യൂടൂബ് ചാനലിലൂടെയാണ് ദേവ്ദത്ത് സംഗീത സംവിധാനം ചെയ്ത ഗാനത്തിൻ്റെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സംഗീത സംവിധാനവും ആലാപനവും ദേവ്ദത്താണ് നിർവഹിച്ചിരിക്കുന്നത്.അനുശ്രീ അനിൽകുമാർ ആണ് പാടിയിരിക്കുന്നത്. ഗൗതം രാജാണ് വരികൾ .. ഗാനം മിക്സ് ചെയ്തിരിക്കുന്നത് ബിജിബാലാണ്.

മുമ്പു തന്നെ ദേവ്ദത്തും സഹോദരി ദിയയും ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.’തണ്ണീ‍മത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ ‘ജാതിക്ക തോട്ടം’ എന്ന ഗാനം പാടിയത് ദേവ്ദത്തായിരുന്നു. ജസ്റ്റിൻ വർഗീസ് ആയിരുന്നു അംഗീതം. 2013 ൽ ബിജിബാലിൻ്റെ തന്റെ സംഗീതത്തിൽ ഇടുക്കി ഗോൾഡിലെ ‘മാണിക്യച്ചിറകുള്ള’ എന്ന ഗാനം പാടിയാണ് ദേവ്ദത്ത് പിന്നണി ഗാനരംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഗാനമായിരുന്നു റാണി പത്മിനിയിലെ ‘വരു പോകാം പറക്കാം’ എന്ന ഗാനം. വെള്ളിമൂങ്ങ, ജിലേബി, ജോണി ജോണി യെസ് അപ്പാ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലും ദേവ്ദത്ത് പാടിയിട്ടുണ്ട്.

ദേവ്ദത്തും സഹോദരി ദിയയും ഗാനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ’ എന്ന ഗാനം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. സംഗീതത്തിനൊപ്പം പിയാനോയിലും പ്രാഗത്ഭ്യം നേടിയ ദേവ്ദത്ത് അച്ഛൻ ബിജിബാലിൻ്റെ ബോധി സൈലൻ്റ് സ്കേപ്പ് എന്ന പ്രസ്ഥാനത്തിലും സജീവമാണ്. നിരവധി ഗാനങ്ങളുടെ കവർ ദേവദത്ത് പാടിയിട്ടുണ്ട്. ദേവ്ദത്തിനു മാർഗനിർദേശകനായി ബിജിബാൽ കുടെയുണ്ട്.

ശാന്തിയാണ് ബിജിബാലിന്റെ ഭാര്യ. ഇവർ അറിയപ്പെടുന്ന നർത്തകിയായിരുന്നു. 2017 ഓഗസ്റ്റ് 29-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ച് ഇവർ അന്തരിച്ചു. ബിജിബാൽ ഈണം നൽകി ആലപിച്ച ‘കയ്യൂരുള്ളൊരു സമരസഖാവിന്’, ഇടശ്ശേരിയുടെ പ്രമുഖ കവിതയായ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയ രംഗങ്ങളിൽ ശാന്തി അഭിനയിച്ചിരുന്നു. ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനുവേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചതും ശാന്തിയാണ്.

Kavya Sree :