ഏറെ വേഷപ്പകര്‍ച്ചകളുള്ള നടൻ ഭീമന് രഘു നിലവിൽ മറ്റൊരു വേഷപ്പകര്‍ച്ചയുമായി പ്രേക്ഷകരിലേക്കെത്തുകയാണ് . ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് ചാണയെ തേടി സത്യജിത്ത് റോയുടെ മൂന്ന് അവാർഡുകൾ ലഭിച്ചിരിക്കുകയാണ്. ഭീമൻ രഘുവിനെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു
