കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാവുന്നു

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും വിവാഹിതരാവുന്നു. ഈ മാസം 4, 5 തീയതികളിലാണ് വിവാഹം. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യാഗഢ് ഹോട്ടലിൽ വച്ച് വിവാഹചടങ്ങുകൾ നടക്കുമെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു

ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതുവരെ ഇതുവരെ ഇവരുടെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ പബ്ലിക്കായി യാതൊരു തരത്തിലുള്ള പ്രഖ്യാപനവും നടത്തിയിട്ടില്ല.

സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ മജ്‌നു’വിന്റെ റിലീസിന് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിനിടയിൽ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു.

2020ൽ റിലീസിനെത്തിയ ‘ഷെർഷാ’ എന്ന ചിത്രത്തിൽ കിയാരയും സിദ്ധാർത്ഥും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ‘ഗോവിന്ദ നാം മേര’ എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്. കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന ‘സത്യപ്രേം കി കഥ’യാണ് കിയാരയുടെ അടുത്ത ചിത്രം. നെറ്റ്ഫ്ലിക്സിൽ റിലീസായ ‘മിഷൻ മജ്നു’ ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം ‘യോദ്ധ’യിലാണ് അടുത്തതായി സിദ്ധാർത്ഥ് അഭിനയിക്കുന്നത്.

Noora T Noora T :