നടിയെ ആക്രമിച്ച കേസിൽ അടിച്ചിട്ട കോടതിയിലെ നടപടികൾ പരസ്യപ്പെടുത്തി അഭിഭാഷകൻ; കേസ് എടുക്കണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസിൽ അടിച്ചിട്ട കോടതിയിലെ നടപടികൾ പരസ്യപ്പെടുത്തിയ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവിശ്യം. ദിലീപ് വാദിയായ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടതി നടപടി പരസ്യപ്പെടുത്തിയത്.

സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകൾ അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

കേസിൽ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെകടർക്ക് സമൻസയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടർന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒ യെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാക്ഷി ബാലചന്ദ്ര കുമാറിനേയും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ ഹാജരാകുന്നില്ല ; നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്റ്റർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് വിചാരണ നടത്തുന്ന എറണാകുളം സെഷൻസ് കോടതി. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ FIR രജിസ്റ്റർ ചെയ്ത നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്റ്റർ (SHO) ആവർത്തിച്ച് സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാത്തത്തിനെ തുടർന്നാണ് ജനുവരി 31നു SHO ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ട് നടപ്പിലാക്കി SHO യെ ഹാജരാക്കാൻ എറണാകുളം റൂറൽ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി

അതേസമയം ദിലീപിനെതിരായ നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും വാദം തുടരുന്നു..03.02.23 നു വീണ്ടും വാദം തുടരും.
പ്രധാന പ്രോസിക്കൂഷ്യൻ സാക്ഷിയായ ബാലചന്ദ്രകുമാറും, നെടുമ്പാശേരി SHO ക്കുമൊന്നും ഒരു ശുഷ്‌ക്കാന്തി ഇല്ലാതെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുന്നത് അതിജീവിതയോടുള്ള വെല്ലുവിളി അല്ലേ എന്ന് ചോദിക്കാൻ ചാനൽ ജഡ്ജിമാരെയും, നീതി സിമ്മങ്ങളായ ഡബ്ബിങ് ലക്ഷ്മിമാരെയൊന്നും കാണുന്നില്ലല്ലോ സക്കീർഭായീ..
അഡ്വ ശ്രീജിത്ത്‌ പെരുമന

Noora T Noora T :