ഒരു അപരാധിയെ നിരപരാധി ആക്കാൻ ശ്രമിച്ചാൽ ജുഡീഷ്യൽ പ്രോസസിലൂടെ അത് വെളിവാകും, വിചാരണ നടപടികൾ പൂർത്തിയാകുന്നതോടെ നെല്ലും പതിരും വെളിവാകും; സജി നന്ത്യാട്ട്

ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്തരണ പുനരാരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കേസിൽ യഥാർത്ഥ കുറ്റവാളി ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട്. ബാലചന്ദ്രകുമാർ കൊണ്ടുവന്ന ശബ്ദങ്ങൾ കോടതിയിൽ തെളിയിക്കപ്പെടട്ടെ എന്നാണ് ആവശ്യം. വ്യാജമാണെങ്കിൽ അത് കോടതിയിൽ വെച്ച് അറിയാൻ സാധിക്കുമെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സജി നന്ത്യാട്ട് പറഞ്ഞു.

ദിലീപിന് തിരിച്ചടി എന്നതായിരുന്നു അടുത്തിടെ പത്രമാധ്യങ്ങൾ ആഘോഷിച്ച വാർത്താ തലക്കെട്ട്. തുടരന്വേഷണവും തുടർവിധിയും റദ്ദാക്കണെമെന്നായിരുന്നു ദിലീപും ശരതും കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അത് റദ്ദ് ചെയ്യാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു. ഇത് കേരളം മുഴുവൻ ശ്രദ്ധിച്ച കേസാണിത്. തുടരന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വിചാരണ ചെയ്യപ്പെടട്ടെ എന്നാണ് കോടതി വ്യക്തമാക്കിയത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളും പോലീസിന്റെ കണ്ടെത്തലുകളുമെല്ലാം ജുഡീഷ്യൽ നടപടികളിലൂടെ കടന്ന് പോകട്ടെ.കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ പാടില്ല. തുടരന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്താൽ പൊതുസമൂഹത്തിന് മുന്നിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും.കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്തിരുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന് പറഞ്ഞത് പോലെ നീതിയുക്തമായ വിധിയാണ് നമ്മുക്ക് വേണ്ടത്.

ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ട് അവരൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടണമെന്നതാണ് നമ്മുടെ ആവശ്യം. അവിടെ ദിലീപെന്നോ മറ്റാരെങ്കിലുമെന്നോയുള്ള വ്യത്യാസം ഇല്ല.നിസാര തെളിവുകൾ പോലും കാണാതെ പോകാരുത്. ബാലചന്ദ്രകുമാർ കൊണ്ടുവന്ന ശബ്ദങ്ങളുടെ സത്യസന്ധതയും തെളിയിക്കപ്പെടണം.

ബാലചന്ദ്രകുമാർ കൊണ്ടുവന്ന ശബ്ദരേഖകളുടെ മുൻപെവിടെ പിൻപെവിടെ എന്ന് ചോദിച്ചാൽ അതില്ല. നമ്മുക്ക് വേണ്ടത് മാത്രം വെട്ടിയെടുത്ത് അത് വ്യാഖ്യാനിക്കുമ്പോൾ ഏത് സാഹചര്യത്തിൽ അത് പറഞ്ഞുവെന്നത് തെളിയിക്കപ്പെടട്ടെ.നമ്മൾ മനപ്പൂർവ്വമായി സംഭാഷണങ്ങളിലൂടെയോ പ്രവർത്തിയിലൂടെയോ കുറ്റക്കാരെ രക്ഷിക്കരുത്.

ബാലചന്ദ്രകുമാർ കൊണ്ടുവന്ന ശബ്ദങ്ങൾ കോടതിയിൽ തെളിയിക്കപ്പെടട്ടെ എന്നാണ് എന്റെ ആവശ്യം. വ്യാജമാണെങ്കിൽ അത് കോടതിയിൽ വെച്ച് അറിയാലോ.അത് ശരിയാണെങ്കിലും കോടതിയിലൂടെ വ്യക്തമാകും. സത്യം പുറത്തുവരണമെന്ന് മാത്രമാണ് ആവശ്യം. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിൽ പറയുന്നത് ദിലീപ് കൈ പുറകിലേക്ക് ചൂണ്ടി ഇത് ഞാൻ ചെയ്തത് അല്ല ഞാൻ അനുഭവിക്കേണ്ട ശിക്ഷയുമല്ലെന്നാണ്.

ഉപ്പുതിന്നവൻ ആരാണ് അവനാണ് വെള്ളം കുടിക്കേണ്ടത്. നീതിയാണ് നടപ്പാക്കേണ്ടത്. ബാലചന്ദ്രകുമാർ വെറുതെ വായിട്ട് അലച്ചിട്ട് കാര്യമില്ല. തന്റെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ കോടതിയിൽ ഹാജരാക്കണം. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടു എന്ന് പറഞ്ഞാൽ അത് കണ്ടതിന് കോടതിക്ക് ബോധ്യമാകുന്ന തരത്തിൽ തെളിവുകൾ ബാലചന്ദ്രകുമാർ നൽകണം. പൾസർ സുനിക്ക് ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് കേസ്. അതാണ് തെളിയിക്കേണ്ടത്. എന്നാൽ പടപ്പേൽ തല്ലുകയാണ് ഇവിടെ നടക്കുന്നത്.

കോടതിയ്ക്ക് വേണ്ടി തെളിവുകളാണ്. ശരിയായ വിചാരണ നടന്നാൽ മാത്രമേ നീതി നടപ്പാകൂ. അതാണ് നമ്മുക്ക് വേണ്ടത്. ദിലീപ് തെറ്റ് ചെയ്തുവെന്ന വിശ്വാസം തനിക്ക് ഇല്ല. എന്റ വിശ്വാസത്തിന് വിരുദ്ധമായി മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് തെളിയിക്കപ്പെടട്ടെ. ദിലീപ് കാശുകാരനാണ് എന്ന് പറയുന്നത് പൊതുബോധത്തെ ബ്രെയിൻവാഷ് ചെയ്ത് ദിലീപിനെതിരെ തിരിക്കാനാണ്.ദിലീപ് സെലിബ്രിറ്റിയാണ് അതുകൊണ്ട് നിരപരാധി ആയിക്കൂട എന്ന് പറയുന്നത് എത്രമാത്രം യുക്തിസഹജമാണ്. ദിലീപ് ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളിയാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു അപരാധിയെ നിരപരാധി ആക്കാൻ ശ്രമിച്ചാൽ ജുഡീഷ്യൽ പ്രോസസിലൂടെ അത് വെളിവാകും. വിചാരണ നടപടികൾ പൂർത്തിയാകുന്നതോടെ നെല്ലും പതിരും വെളിവാകും. സത്യം പുറത്ത് വരട്ടെയെന്നും ആശംസിക്കുന്നു.

Noora T Noora T :