ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം

ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാ പരേഖ്. നിരവധി ചിത്രങ്ങളും ടെലിവിഷൻ പരമ്പകളും ആശാ സംവിധാനം ചെയ്തിട്ടുണ്ട്.

90 കളിലെ ഹിന്ദി സിനിമകളിലെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ആശാ പരേഖ്. 1952ൽ ബാല താരമായിട്ടാണ് ആശ അഭിനയജീവിതം തുടങ്ങിയത്. ദിൽ ദേകെ ദേഖോ, ജബ് പ്യാർ കിസി സേ ഹോതാ ഹേ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്‌രി മൻസിൽ (1966), ബഹാരോൺ കെ സപ്‌നേ (1967), പ്യാർ കാ മൗസം തുടങ്ങിയവയാണ് ആശാ പരേഖിന്റെ പ്രമുഖ ചിത്രങ്ങൾ.

ധർമ്മേന്ദ്രയ്‌ക്കൊപ്പം കങ്കൺ ദേ ഓലെ, ദാരാ സിങ്ങിനൊപ്പം ലംബർദാർനി തുടങ്ങിയ പഞ്ചാബി ചിത്രങ്ങളിലും ആശാ അഭിനയിച്ചിരുന്നു. 1992-ൽ രാജ്യം പത്മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്

ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം 2020-ലെതിനാണ് ആശാ അർഹയായിരിക്കുന്നത്.

Noora T Noora T :