ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു… ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല..പക്ഷേ നമുക്ക് ഒരാള്‍ ഡൗണ്‍ ആകുമ്പോള്‍ അറിയാമല്ലോ..പോലീസും അറസ്റ്റും കാര്യങ്ങളും വന്നപ്പോഴാണ് വിഷമം ആയത്; തങ്ങൾ നേരിട്ട പ്രശ്നത്തെ കുറിച്ചും വിവാദത്തെകുറിച്ചും ആദ്യമായി മനസ്സ് തുറക്കുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ നിര്‍മിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും പേരിലായിരുന്നു വ്യാജ സന്ദേശങ്ങള്‍. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരുടെ പേരിലായിരുന്നു വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍. മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാർ, പ്രമോദ് രാമന്‍, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്സ്ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്.

ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ പിടിച്ചെടുത്ത വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഷോണ്‍ ജോര്‍ജ്ജ് അയച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഷോണ്‍ ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോര്‍ജിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ക്രൈാംബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണ്‍ 2019ല്‍ കാണാതായെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ തങ്ങൾ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും പ്രതികരിച്ച് കൊണ്ട് രംഗത്തെത്തുകയാണ് പിസി ജോർജും ഭാര്യ ഉഷ ജോർജും. മകൻ ഷോൺ ജോർജിനെ അന്വേഷിച്ച് പോലീസ് വന്നതിനെക്കുറിച്ചും തനിക്ക് ഉണ്ടായ വിഷമത്തെക്കുറിച്ചുമൊക്കെ ഉഷ പറയുന്നുണ്ട്. പിസി ജോർജും വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

താൻ ആരുടേയും മോഷ്ടിച്ചിട്ടില്ല, കൈക്കൂലി വാങ്ങിച്ചിട്ടില്ല. പെണ്ണുങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. ഒന്നും ചെയ്യാത്ത എന്നെ പോലീസ് വന്ന് ദിവസം ദിവസം അറസ്റ്റ് ചെയ്യാന്നുവെച്ചാൽ എന്ത് മര്യാദയാണ് എന്ന് പിസി ജോർജ് പറഞ്ഞു. അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ് എന്റെ വിഷമം. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ടായ പ്രശ്‌നം ചെറുതല്ലല്ലോ..വലുതല്ലേ..കഴിഞ്ഞ് ദിവസവും വന്നില്ലേ.. ഷോണിനെ അന്വേഷിച്ച് പോലീസ് വന്നില്ലേ..ഞങ്ങള്‍ കാര്‍ണോര്‍മാര്‍ക്ക് വിഷമമാണ്..പുള്ളിക്ക് പുള്ളിക്ക് വന്നപ്പോള്‍ വിഷമം ഉണ്ടായില്ല പക്ഷേ ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു. ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല..പക്ഷേ നമുക്ക് ഒരാള്‍ ഡൗണ്‍ ആകുമ്പോള്‍ അറിയാമല്ലോ..പോലീസും അറസ്റ്റും കാര്യങ്ങളും വന്നപ്പോഴാണ് വിഷമം ആയത്. അല്ലാതെ വിവാദമൊന്നും ഒരു വിഷയമല്ല, ഉഷ പറഞ്ഞു. ഞാന്‍ ആരുടേയും മോഷ്ടിച്ചിട്ടില്ല, കൈക്കൂലി വാങ്ങിച്ചിട്ടില്ല. പെണ്ണുങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. ഒന്നും ചെയ്യാത്ത എന്നെ പോലീസ് വന്ന് ദിവസം ദിവസം അറസ്റ്റ് ചെയ്യാന്നുവെച്ചാല്‍ എന്ത് മര്യാദയാണ് പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിസി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നുമാണ് ഉഷ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പറഞ്ഞത്. പിന്നീട് അങ്ങനെ പറഞ്ഞതില്‍ ഇവര്‍ വിഷമം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയെ വെടിവെക്കും എന്ന് പറയാന്‍ പാടില്ലായിരുന്നെന്ന വിഷമമുണ്ട്. അതല്ലാതെ വിഷമമില്ല. എല്ലാം അപ്പോള്‍ വന്ന് പോയതാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല എന്നാണ് ഉഷ പറഞ്ഞത്.

Noora T Noora T :