നടിയെ ആക്രമിച്ച കേസ്, ഓണം അവധിയ്ക്ക് കോടതി അടയ്ക്കും, നിർണ്ണായക നീക്കം.. ചൊവാഴ്ച അത് നടക്കും

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ
കേസിൽ വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയിൽ പ്രത്യേക സിറ്റിംഗ്. ഓണം അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സിറ്റിംഗ് നടത്തുന്നത്.

കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ CBl കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് നടിയുടെ ഹരജി. ജസ്റ്റിസ് എ. എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തും.

വിചാരണക്കോടതി മാറ്റണമെന്ന്‌ അതിജീവിതയും പ്രോസിക്യൂഷനും നൽകിയ ഹർജികൾ പരിഗണിക്കുന്നത്‌ പതിനഞ്ചിലേക്ക്‌ മാറ്റിയിട്ടുണ്ട്. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് ഒന്നാംപ്രതി പൾസർ സുനി എന്ന സുനിൽകുമാർ വിചാരണക്കോടതി ജഡ്‌ജിക്ക് കത്തയച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യാപേക്ഷയും 15ന്‌ പരിഗണിക്കും.

2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല.

Noora T Noora T :