ആ തെളിവുകൾക്ക് മുകളിൽ അടക്കിയിരിക്കുന്നത് ആരെ സഹായിക്കുന്നതിന് വേണ്ടി? വിചാരകോടതിയെ കീശയിലാക്കിയോ? ആ 10 എണ്ണത്തിൽ ഉരുകി തീരും, ഇടിവെട്ട് ചോദ്യങ്ങൾ, ഇതിനുള്ള ഉത്തരം നീതിപീഠം നൽകിയേ മതിയാവൂ, മാസ് എൻട്രിയുമായി നടിയുടെ സഹോദരൻ

നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് വീണ്ടും ചില ചോദ്യങ്ങൾ ഉന്നയിച്ച് നടിയുടെ സഹോദരൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിഡിയോയിലൂടെയാണ് സഹോദരൻ എത്തിയത്.

ഇത് ഞങ്ങളുടെ മാത്രം സംശയമല്ല. നീതിന്യായ വ്യവസ്ഥ സംശുദ്ധവും നീതിയുക്തവുമാകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ മാത്രമാണ്. ഇതിനുള്ള ഉത്തരം നീതിപീഠം നൽകിയേ മതിയാവൂ. സത്യമേവ ജയതേ… എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.

അല്ലയോ നീതി പീഠമേ, കൊച്ചിയിൽ നടി ആക്രമണ കേസ് വിചാരണ കോടതിയോട് പൊതുജനങ്ങളായ ഞങ്ങൾക്കും ചില കാര്യങ്ങൾ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് കൊണ്ട് പത്ത്‌ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.

1 ) കേസിലെ പ്രധാനപ്പെട്ട എവിഡൻസായി മെമ്മറി കാർഡ് പരിശോദിക്കുമ്പോൾ പാലിക്കണമെന്ന സുപ്രീം കോടതി ഡയറക്ഷൻ വിചാരണ കോടതി പാലിക്കാത്തത് കോടതി അലക്ഷ്യവും കൃത്യ വിലോപവുമല്ലേ…

2 ) മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ആ തെളിവുകൾക്ക് മുകളിൽ അടക്കിയിരിക്കുന്നത് ആരെ സഹായിക്കുന്നതിന് വേണ്ടിയാണ്?

3 ) ഫോറൻസിക് ലാബ് റിപ്പോർട്ട് 2 വർഷം പൂഴ് ത്തി വെച്ചത് ഗുരുതരമായ കൃത്യ വിലോപമല്ലേ?

4 ) കോടതി രേഖകൾ പ്രതി ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടിട്ടും അത് അന്വേഷിക്കാൻ ഉത്തരവ് നൽകാത്തത് പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലേ?

5) കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് കോടതി സമയത്തിന് ശേഷം ആക്സസ് ചെയിത കപ്പലിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്?

6 ) തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന വക്കീലൻമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?

7 ) സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും കള്ള രേഖകൾ ഉണ്ടാക്കുകയും ചെയ്തു. ജാമ്യ വ്യവസ്ഥ ലംഖിച്ച പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാത്തത് എന്ത് കൊണ്ട്?

8 ) എന്തുകൊണ്ട് രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ കോടതി വിശ്വാസമില്ല എന്ന് പറഞ്ഞ് കൊണ്ട് രാജി വെച്ച് പോയി?

9 ) ആദ്യ ഘട്ടം മുതൽക്കേ അതിജീവിത ഈ കേസിൽ ജഡ്ജിന്റെപ്രതിയോടുള്ള കൂറ് സുപ്രീം കോടതിയെ ബോധിപ്പിച്ചതാണ്. ഇപ്പോൾ കൂടുതൽ ആരോപണങ്ങൾ വന്നിട്ടുണ്ട്. എന്ത് കൊണ്ട് ഈ ജഡ്ജ് സ്വയം ഒഴിയുന്നില്ല

10 ) വിചാരണ കോടതി മാറ്റിയ അസിസ്റ്റന്റ് മജിസ്ട്രാറുടെ കത്ത് നിലവിലെ ജുഡീഷ്യൽ ഉത്തരവിന് വിരുദ്ധമല്ലേ?

Noora T Noora T :