രഹസ്യ വിചാരണ ആവശ്യപ്പെട്ടതിന് പിന്നിൽ രണ്ടുകാര്യങ്ങൾ, വലിയൊരു കൊടുങ്കാറ്റ് അടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് ദിലീപിനെല്ലാം തുറന്ന കാര്യം: രാഹുല്‍ ഈശ്വർ

അതിജീവിത സമർപ്പിച്ച ഹർജിയില്‍ രഹസ്യ വിചാരണ അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി. കോടതിയുടെ ഈ വിധിയില്‍ മൂന്ന് അനുകൂല ഘടകങ്ങളാണ് കാണുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ. ഹൈക്കോടതിയില്‍ പോവുന്ന അതിജീവിത കീഴ്ക്കോടതിക്കെതിരായ കാര്യങ്ങള്‍ പൊതുജനമധ്യത്തില്‍ തുറന്ന് കാട്ടും എന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. ഇതുവരെ മാധ്യമങ്ങളെ ഉപയോഗിച്ചടക്കം, കോടതി ജഡ്ജിയുടെ തെറ്റുകളും ആത്മബന്ധങ്ങളും തേടിയ വള്ളികാലില്‍ ചുറ്റിയതടക്കം പുറത്തുകൊണ്ട് വന്ന്, ആ രീതിയില്‍ വലിയൊരു കൊടുങ്കാറ്റ് അടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏതായാലും അതുണ്ടാവുന്നില്ല. അതിന്റെ വ്യക്തമായ കാരണങ്ങള്‍ എനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വർ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

തന്റെ മകള്‍ ഒഴിച്ച് കുടുംബത്തിലെ എല്ലാവരേയും ഈ കേസിലേക്ക് വലിച്ചിഴച്ചെന്ന് വിചാരണ കോടതി ജഡ്ജി തന്നെ പറഞ്ഞിരുന്നു. അത്തരമൊരു ജഡ്ജിയെ പരസ്യവിചാരണയിലൂടെ ഇവർ പുറത്ത് കൊണ്ടു വരുമെന്നായിരുന്നു വിചാരിച്ചിരുന്നത്. രണ്ട് കാര്യങ്ങള്‍ കൊണ്ടാവും കേസില്‍ അതിജീവിത രഹസ്യ വിചാരണ ആവശ്യപ്പെട്ടത്. കീഴ്ക്കോടതിയുടേതാണെങ്കിലും ഏതെങ്കിലും രീതിയിലുള്ള വിശ്വാസ്യത ഇവർ മാനിക്കണമെന്നും പറയുന്ന വാദങ്ങള്‍ കൂറേക്കൂടി നല്ലതാകണമെന്നും ഉദ്ദേശിച്ചിട്ടുണ്ടാവും. പക്വമായി പോകുന്നുവെന്ന ചിന്തയിലാവും ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും രാഹുല്‍ ഈശ്വർ ചൂണ്ടിക്കാട്ടുന്നു.

നെഗറ്റീവായി ചിന്തിച്ചാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയാലും ആ കാര്യം ലോകം അധികം അറിയില്ലാലോ. അവിടെ എന്തൊക്കെയോ വലിയ സംഭവങ്ങള്‍ നടന്നുവെന്ന് നമുക്ക് പറയാന്‍ സാധിക്കാം. ഇവിടെ ദിലീപിനെ സംബന്ധിച്ചാണെങ്കില്‍ എല്ലാം തുറന്ന കാര്യമാണ്. അദ്ദേഹത്തിന് ഇന്‍ക്യാമറയുടെ ആവശ്യമില്ല. അതിജീവിതയെ പിന്തുണച്ചവരൊക്കെ നേരത്തെ ഇന്‍ക്യാമറയ്ക്ക് എതിരായിരുന്നു.

ഇന്‍ക്യാമറയാണ് കേസില്‍ തിരിച്ചടിയായതെന്നും മാധ്യമങ്ങളുടെ സജീവമായ പിന്തുണയാണ് ഗുണകരമായത്. ഇനിമുതല്‍ ഇന്‍ക്യാമറ വേണ്ടെന്നും പരസ്യ വിചാരണ മതിയെന്നും പറഞ്ഞുകൊണ്ടിരുന്ന ആള്‍ക്കാർ പെട്ടെന്ന് ടോണ്‍ മാറ്റിയതില്‍ അത്ഭുതം തോന്നുന്നു. ദിലീപിനെ പിന്തുണയ്ക്കുന്ന ഞങ്ങളാരും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഭാഗത്ത് നിന്നും മറ്റൊരു വിധി വന്നാലും വ്യക്തിപരമായി വിമർശിക്കാന്‍ പോവില്ലെന്നും അദ്ദേഹം പറയുന്നു.

ജുലൈ 22-ാം തിയതി ഒരു വാർത്ത വന്നിരുന്നു. അതിജീവിതയ്ക്ക് കോടതിയുടെ വിമർശനം എന്നുള്ളതായിരുന്നു അത്. ദിലീപിനെ അനുകൂലിക്കാത്ത മാധ്യമങ്ങളടക്കം ഇത് കൊടുത്തിട്ടുണ്ട്. വിചാരണക്കോടതിക്ക് എതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകയുടെ മറുപടി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ ചോർത്തി തരുന്നുണ്ടോയെന്ന് കോടതി അഭിഭാഷകയോട് ചോദിച്ചു-എന്നുമായിരുന്നു ആ വാർത്ത.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കോടതിക്ക് നോക്കി നില്‍ക്കാനാവില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നും വാർത്തയുണ്ട്. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ നടപടിയുണ്ടാവുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. രഹസ്യ വിചാരണ ജഡ്ജിയുടെ ചേംമ്പറിലായിരിക്കാം എന്നാണ് ചില മാധ്യമങ്ങളില്‍ കണ്ടത്.

ജഡ്ജിമാർ പലപ്പോഴും പൊതുജനമധ്യത്തിന് മുന്നില്‍ വന്ന് അഭിപ്രായം പറയാറില്ല. അവരുടെ വിധിന്യായത്തെ ന്യായീകരിക്കാന്‍ അവർക്ക് മുന്നോട്ട് വരാന്‍ സാധിക്കാറില്ല. കയ്യും കാലും കെട്ടി നീന്തണം എന്ന് പറയുന്നത് പോലെയാണ്, അവരെ വിമർശിക്കാം അധിക്ഷേപിക്കാം. പക്ഷെ അവർക്ക് ഒന്നും പറയാന്‍ പറ്റില്ല. ആ സാഹചര്യത്തിലാണ് കോടതയലക്ഷ്യ നടപടിയൊക്കെ ഒരു ബാലന്‍സിങ് രീതിയില്‍ വരുന്നതെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Noora T Noora T :