എന്റെ ജീവിതത്തിൽ ഭാവനയുടെ സ്ഥാനം ഇതാണ്! അവസാന നിമിഷം മഞ്ജു അതും തുറന്ന് പറഞ്ഞു, പൊതുവേദിയിൽ ആദ്യമായി… ചങ്കിൽ തൊട്ട ആ വാക്കുകൾ

മലയാളത്തിലെ ഏറ്റവും പ്രിയങ്കരിയായ യുവ നടിമാരിൽ ഒരാളാണ് ഭാവന. മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ താരമാണ് നടി. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ ഭാവന നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയതിനാൽ ഭാവന സുഹൃത്തുക്കൾ കൂടുതലും സിനിമാ രംഗത്തുള്ളവരാണ്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തുസൂക്ഷിക്കുന്നുണ്ട്. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശൻ, സംയുക്ത വർമ, മഞ്ജു വാര്യർ തുടങ്ങി മലയാളത്തിൽ നിന്നും ഒട്ടമവധി താരങ്ങൾ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളാണ്.

ഭാവന നടി മഞ്ജു വാര്യരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ ഭാവനയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . കരുത്തിന്റെ പ്രതീകമാണ്ഭാവനയെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.

മഞ്ജു സിനിമയിൽനിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്. വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്ക്രീനിൽ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. തന്നെ വഴക്കു പറയാൻ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് ഭാവന മുൻപ് പറഞ്ഞിട്ടുണ്ട്.

അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ചിത്രത്തിന്‍രെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

Noora T Noora T :