മൊബൈൽ സ്വിച്ച് ഓഫാക്കി, മുങ്ങിക്കളഞ്ഞു! കഥ മാറിമറിയുന്നു വളഞ്ഞിട്ട് പൂട്ടാൻ പോലീസ്, സൂപ്പർ ട്വിസ്റ്റിലേക്ക്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്നുള്ള പോലീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സംവിധായകനെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ ദിലീപിന്റെ സുഹൃത്തായ സംവിധായകൻ വ്യാസൻ ഇടവണക്കാട് ഉൾപ്പെടെയുള്ള ആറു പേർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇപ്പോഴിതാ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണം ഉന്നയിച്ച പരാതിക്കാരിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പൊലീസ്. ഇവരെ ബന്ധപ്പെടാൻ ഫോണിൽ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫാണ്. വ്യാജ ആരോപണം ഉന്നയിച്ചതിന് സമൻസ് നൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാരി ഒളിവിലാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കണ്ണൂർ സ്വദേശിയായ യുവതി പീഡന ആരോപണം ഉയർത്തിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ ഉന്നയിച്ച ആരോപണം.

അതേസമയം സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. ‘താൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളാണ് പരാതിക്കാരി. ഒരു സ്ത്രീയെ പണം നൽകി വാടകയ്ക്കെടുത്ത് ദിലീപിന്റെ സുഹൃത്തുക്കളായവർ തന്നെ കൊണ്ടുവന്നതാണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ വലിയ അത്ഭുതവും അതിശയവുമാണ് തോന്നുന്നത്’, ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു. സംഭവം നടന്നുവെന്ന് പറയുന്ന ദിവസം തിരുവനന്തപുരത്ത് ഭാര്യയ്ക്കും മകനുമൊപ്പം വഞ്ചിയൂർ എന്ന സ്ഥലത്തായിരുന്നു താൻ ഉണ്ടായിരുന്നതെന്നും ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ താൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ സത്യം കണ്ടെത്തിയിരിക്കുന്നതെന്നും ബാലചന്ദ്രകുമാർ ഒരു ചാനലിനോട് പ്രതികരിച്ചു.

Noora T Noora T :