അക്രമം നടത്തിയാളെ ആദ്യം ശിക്ഷിക്കുക എന്നിട്ട് ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തുക ദീലിപിനെപ്പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല; നിർമ്മാതാവ് മനോജ്‌ രാംസിങ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ രംഗത്തുള്ളവർ തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം തുറന്ന് പറഞ്ഞ് നിർമ്മാതാവ് മനോജ്‌ രാംസിങ്. പ്രതികളിൽ ഒരാളായ ദിലീപിനെ കുറിച്ചും ഇരയായ നടിയെ കുറിച്ചും പോലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥകളെ കുറിച്ചും നിർമ്മാതാവെന്ന നിലയിൽ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

വെെകി കിട്ടുന്ന നീതി നീതി കിട്ടാത്തതിന് തുല്ല്യമാണെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സമയത്ത് തന്നെ പോലിസ് കേസെടുത്തിരുന്നെങ്കിലും പ്രതിയെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. കുറ്റം ചെയ്ത അക്രമികൾ ഇന്നും സു​ഖമായാണ് നടക്കുന്നത്. 120 ബി ക്കുള്ള തെളിവ് അന്വേഷിക്കുകയാണെന്നാണ് അവർ പറയുന്നത്. അതിന്റെ പേരിൽ അതി ജീവിതയുടെ നീതി നിഷേധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കോടതിക്ക് അവരെ ശിക്ഷിക്കാത്തത് കൊണ്ട് തന്നെ വളർന്ന് വരുന്ന തലമുറയ്ക്ക് നീതിന്യായത്തിലുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്. ഒരു സെലിബ്രിറ്റിയായിട്ടു പോലും അവർക്ക് നീതി ലഭിച്ചിട്ടില്ല. അക്രമം നടത്തിയാളെ ആദ്യം ശിക്ഷിക്കുക എന്നിട്ട് ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തുക എന്നും അദ്ദേഹം പറഞ്ഞു.

ദീലിപിനെപ്പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമാന്യം ബുദ്ധിയുള്ള ഒരാൾ ഒരിക്കലും പണം നൽകി ഇങ്ങനെയൊരു കൃത്യം ചെയ്യാൻ നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥ സംവിധാനം കുഞ്ചാക്കോ, മിന്നാമിനുങ്ങ് പോലുള്ള ചിത്രങ്ങൾ നിർമ്മിച്ച വ്യക്തിയാണ് മനോജ്‌ രാംസിങ്

Noora T Noora T :