ദിലീപിനെ പൂട്ടിക്കാൻ ഒരുമ്പെട്ടിറങ്ങി അതിജീവിത! രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന നീക്കം വമ്പൻ ട്വിസ്റ്റ്, ഇറക്കുന്നത് പുപ്പുലിയെ…

ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് ഇന്ന് അതിജീവിതയ്ക്ക് കേൾക്കേണ്ടിവന്നത്. കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിവിമര്‍ശിച്ചത്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചതാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

അതിനിടെ കേസിൽ ദില്ലിയിൽ നിർണായക നീക്കങ്ങളാണ് അതിജീവിത നടത്തുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതിജീവിത ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചേക്കാനുള്ള നീക്കത്തിലാണെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ട്വന്റി ഫോർ ന്യൂസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചനയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അതിജീവിതയോ അഭിഭാഷകയോ നടത്തിയിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെയാണ് കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർ‍ഡിന്റെ ഹാഷ് വാല്യു മാറിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതിനായി കൂടുതൽ സമയം ക്രൈംബ്രാഞ്ച് തേടിയിരുന്നെങ്കിലും ഹൈക്കോടതി ആവശ്യം നിഷേധിക്കുകയായിരുന്നു. 22 ന് തന്നെ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

Noora T Noora T :