വമ്പൻ സന്നാഹങ്ങളുമായി ക്രൈം ബ്രാഞ്ച്, പത്മ സരോവരം വളയുമോ? കേരളം കാത്തിരുന്ന വിധി, ദിലീപിന്റെ അറസ്റ്റ് ഇന്നോ? സംഭവിക്കാൻ പോകുന്നത്.. എല്ലാ കണ്ണുകളും കോടതിയിലേക്ക്

ഇന്ന് നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഉത്തരവ് പറയുന്നത്.

ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഡാലോചനയാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. അഭിഭാഷകരുടെ നിർദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റൽ രേഖകളും ഹാജരാക്കി.

നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി ദീലീപിന് ജാമ്യം നൽകിയപ്പോൾ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നതുമായിരുന്നു. എന്നാൽ സാക്ഷിയായ ആലുവയിലെ ഡോ. ഹൈദരലിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചു, കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകൾ നശിപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ ദിലീപ്, സഹോദരൻ അനൂപ്, ശരത്, സുരാജ്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിധി കേസില്‍ നിർണ്ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ധാക്കിയാൽ തുടർ നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് കടക്കും… അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടിയിലേക്കായിരിക്കും ക്രൈം ബ്രാഞ്ച് കടക്കുക. ഏതായാലും ഇന്നത്തെ വിധി അതീവ നിർണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം

ദിലീപിന്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കണമെന്ന ആവശ്യവും കോടതിയിൽ ക്രൈംബ്രാഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വിചാരണ കോടതി ഇന്ന് തീരുമാനം പറഞ്ഞേക്കും. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ബാലചന്ദ്രകുമാറിന്റെ ശബ്ദ സന്ദേശങ്ങൾ റെക്കോഡ് ചെയ്ത തിയതി ക്യത്യമായി കണ്ടെത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിതയും മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Noora T Noora T :