അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് നടി, പ്രതിഷേധത്തിന് പ്രായപരിധിയില്ല ശീതീകരിച്ച മുറിയില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ നോക്കിക്കണ്ടിട്ട് വേണം അഭിപ്രായം പറയാനെന്ന് ക മന്റുകൾ

അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് നടി രവീണ ടണ്ടന്‍.

ബിഹാറിലെ അര്‍റയില്‍ പ്രതിഷേധിക്കുന്നരുടെ വീഡിയോ പങ്കുവച്ച് ’23 വയസ്സുള്ള ഉദ്യോഗാര്‍ത്ഥി പ്രതിഷേധിക്കുന്നു’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ മധ്യവയസ്‌കരായവര്‍ പ്രതിഷേധിക്കുന്നതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

എന്ത് യുക്തിയാണ് നടിയുടെ പ്രതികരണത്തിന് പിന്നിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. സ്ത്രീകള്‍ക്കെതിരെ നിയമമുണ്ടായാല്‍ അവര്‍ മാത്രമാണോ പ്രതിഷേധിക്കേണ്ടതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പ്രതിഷേധത്തിന് പ്രായപരിധിയില്ലെന്നും ശീതീകരിച്ച മുറിയില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ നോക്കിക്കണ്ടിട്ട് വേണം അഭിപ്രായം പറയാനെന്നും കമന്റുകളുണ്ട്.

അതേസമയം, അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ബിഹാര്‍, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

Noora T Noora T :