കങ്കണയുടെ ഓഫീസ് പൊളിച്ചു നീക്കി ബിഎംസി; രാമക്ഷേത്രം പൊളിച്ചത് പോലെയെന്ന് നടി

ബോളിവുഡ് താരം കങ്കണ റനൗട്ടിന്‍്റെ മുംബൈ ഓഫീസിലെ അനധികൃത നിര്‍മാണം പൊളിച്ചു ബിഎംസി. സംഭവത്തിന് പിന്നാലെ തന്റെ ഓഫീസിനെ ‘രാമക്ഷേത്ര’ത്തോടും ബ്രിഹണ്‍ മുംബൈ കോര്‍പ്പറേഷനെ ‘ബാബറി’ നോടും താരതമ്യപ്പെടുത്തി നടി കൊങ്കണാ റാണത്തിന്റെ ട്വീറ്റ്. ” ഇത് തനിക്ക് ഒരു കെട്ടിടമല്ല രാമക്ഷേത്രമാണ്. എന്നാല്‍ ഇന്ന് അവിടെ ബാബര്‍ വന്നു. ചരിത്രം ആവര്‍ത്തിക്കുകയാണ്. രാമക്ഷേത്രം വീണ്ടും തകര്‍ക്കപ്പെടും. എന്നാല്‍ ബാബര്‍ ഓര്‍മ്മിക്കേണ്ട കാര്യം ക്ഷേത്രം വീണ്ടും നിര്‍മ്മിക്കപ്പെടും. ജെയ് ശ്രീറാം.” കൊങ്കണയുടെ ട്വീറ്റ് ഇങ്ങിനെ പോകുന്നു.

മഹാരാഷ്ട്ര സര്‍ക്കാരും അവരുടെ ഗുണ്ടകളും തന്റെ വസ്തുവില്‍ കയറി നിയമവിരുദ്ധമായി എല്ലാം തകര്‍ക്കുകയാണെന്നാണ് ബുധനാഴ്ച മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ കൊങ്കണയുടെ ആദ്യ ട്വീറ്റ് വന്നത്. തന്റെ മുംബൈ ഓഫീസിന് സമീപത്ത് പോലീസുകാര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളോടെയാണ് താരം ഇക്കാര്യം ചെയ്തത്.

നടന്‍ സുശാന്തിന്‍്റെ മരണവുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച കങ്കണ ഇന്ന് മുംബൈയിലെ എത്താനിരിക്കെയാണ് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടിയുടെ ഓഫീസിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കിയത്. ഓഫീസിലെ ഭാഗങ്ങള്‍ പൊളിച്ചു നീക്കുന്ന പടം ട്വിറ്ററിലൂടെ കങ്കണ പങ്കുവെച്ചു.

Noora T Noora T :