ദിലീപ് കുറ്റവിമുക്തനാകും? കേസ് ജയിക്കാന്‍ പോകുന്നില്ല, ആ അനുഭവങ്ങൾ എണ്ണി പറഞ്ഞു നടുക്കുന്ന വെളിപ്പെടുത്തൽ

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നതോടെയാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനുള്ള സമയ പരിധി വരുന്ന ജൂലൈ 15 വരെ ഇപ്പോൾ നീട്ടി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. ദിലീപിന്റെ സിനിമാ രംഗത്തെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേസ് വിജയിക്കുമെന്ന് തോന്നുന്നില്ലെന്നാണ് ദീദി ദാമോദരന്‍ പറയുന്നത്

നടി ആക്രമിക്കപ്പെട്ട കേസ് ജയിക്കാന്‍ പോകുന്നില്ലെന്ന് തന്റെ അനുഭവങ്ങള്‍ പറയുന്നുവെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. എല്ലാ തെളിവുകളും ഇത് തെളിവല്ല എന്ന് ആവര്‍ത്തിക്കുന്ന ജഡ്ജിമാരുണ്ടാകും. ഇതിന് മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലാണ് ഇങ്ങനെ കണ്ടിട്ടുള്ളത്. കൊണ്ടുവരുന്ന തെളിവുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഡബ്ല്യുസിസി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഈ കൂട്ടായ്മ നല്‍കിയ പരാതികളാണ് കേസ് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇടയാക്കിയത്. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വന്നുവെന്ന് ദീദി ദാമോദരന്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയപ്പോള്‍ തുടക്കത്തില്‍ വിശദമായ മറുപടി ലഭിച്ചിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. പരാതിക്ക് ലഭിക്കുന്ന മറുപടിയില്‍ വാക്കുകള്‍ കുറഞ്ഞു. പിന്നീട് പരാതി കിട്ടി ബോധിച്ചു എന്ന് മാത്രമുള്ള മറുപടിയായി ചുരുങ്ങി. ഇപ്പോള്‍ ഒരു മറുപടിയും ലഭിക്കാതായി. മുഖ്യമന്ത്രിയുടെ ഓഫീസ് യുടേണ്‍ എടുക്കുന്നുവെന്ന സംശയവും ദീദി ദാമോദരന്‍ പങ്കുവച്ചു.

നടിയുടെ കേസ് മാത്രമല്ല, സിനിമാ രംഗത്തെ ഒട്ടേറെ വനിതകളുടെ പരാതികള്‍ ഡബ്ല്യുസിസിക്ക് ലഭിക്കാറുണ്ട്. ആദ്യം ഇവ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇമെയില്‍ ചെയ്തിരുന്നത്. മറുപടി ലഭിക്കാതെ വന്നതോടെ വനിതാ കമ്മീഷനിലേക്ക് പരാതി അയക്കാന്‍ തുടങ്ങി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടികള്‍ ആശാവഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ പറയുന്നു.

ആദ്യ സര്‍ക്കാരിന്റെ കാലത്താണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമല്ല. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതികള്‍ അയക്കാറില്ല. സതീ ദേവി അധ്യക്ഷയായ ശേഷം ലഭിക്കുന്ന പരാതികള്‍ വനിതാ കമ്മീഷന് കൈമാറുകയാണ് ചെയ്യാറെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

Noora T Noora T :