‘ദിലീപിന്റേയും മഞ്ജുവിന്റേയും മകളെ കേസിൽ വലിച്ചിഴക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെന്ന് രാഹുൽ ഈശ്വർ, മഞ്ജു വാര്യരെ നാല് വർഷത്തോളം മകൾ വിളിച്ചില്ല, വിചാരണ ചെയ്യുന്നതിന്റെ തലേദിവസമാണ് മകൾ വിളിച്ചതെന്ന് സിൻസി അനിൽ

നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച കൊഴുക്കുകയാണ്.

കേസിൽ ദിലീപിന്റെ മകൾ മീനാക്ഷിയെ വലിച്ചഴക്കാനുള്ള ശ്രമം അടക്കം പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന രാഹുൽ ഈശ്വറിന്റെ ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെ പ്രതികരണവുമായി മാധ്യമ പ്രവർത്തക സിൻസി അനിൽ

മീനാക്ഷി തന്നെ വിളിച്ചുവെന്ന് മഞ്ജു കോടതിയിൽ പറയാനുണ്ടായ സാഹചര്യം വിശദീകരിച്ച് കൊണ്ടായിരുന്നു സിൻസിയുടെ മറുപടി.

ഇരുവരും ചർച്ചയിൽ പറഞ്ഞത്

‘കേരളം വെള്ളരിക്കാപ്പട്ടണമാണോ? അതിജീവിത കമ്മ്യൂണിസ്റ്റുകാരിയോ ചെഗുവേരയുടെ മകളോ ആയിക്കോട്ടെ , അപ്പുറത്ത് നിൽക്കുന്ന ദിലീപിന് നീതി വേണ്ടേയെന്ന് രാഹുൽ ഈശ്വർ ചർച്ചയിൽ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർ അല്ലാത്തവർക്കൊന്നും ഈ നാട്ടിൽ നീതി വേണ്ടേ? അതിജീവിത ഇടതുപക്ഷക്കാരിയാണെങ്കിൽ തന്നെ ഈ കേസിൽ ദിലീപിനെ കുടുക്കണോ? കോടതിയേയും പൊതുസമൂഹത്തേയും പറ്റിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

‘കേസിൽ ദൈവത്തിന്റെ കൈകൾ ഉണ്ട്. അതുകൊണ്ട് തന്നെ ആരൊക്കെ എന്തൊക്കെ കളിച്ചാലും കേസിൽ ദിലീപ് രക്ഷപ്പെടുക തന്നെ ചെയ്യും. ഒരുപക്ഷേ തുടരന്വേഷണത്തിന് കൂടുതൽ സമയം ലഭിച്ചാൽ തന്നെ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ല. ദിലീപിനെ ശിക്ഷിച്ചാലേ കേസിൽ നീതി കിട്ടൂ എന്ന് ചിന്തിക്കുന്നത് കഷ്ടമാണ്’.

‘ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷിയെ വരെ കേസിൽ വലിച്ചിഴക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചതാണ്. മഞ്ജു വാര്യരോട് മകൾ മീനാക്ഷി സംസാരിച്ചത് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതാണെന്ന്. എത്രകാലമെന്ന് പറഞ്ഞാണ് ദിലീപിന്റെ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത്’., എന്നും രാഹുൽ പറഞ്ഞു.

എന്നാൽ മഞ്ജു വാര്യരെ നാല് വർഷത്തോളം മീനാക്ഷി വിളിച്ചിരുന്നില്ലെന്നും മഞ്ജുവിനെ വിചാരണ ചെയ്യുന്നതിന്റെ തലേദിവസമാണ് മീനാക്ഷി വിളിച്ചതെന്നും സിൻസി രാഹുലിന് മറുപടി നൽകി. ഇത് സംബന്ധിച്ച് പ്രോസിക്യൂഷൻ ചോദ്യം ഉന്നയിച്ചാൽ മഞ്ജു വാര്യർ പിന്നെ എന്ത് പറയണം. അച്നെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി പറഞ്ഞുവെന്നാണ് മഞ്ജു കോടതിയിൽ പറഞ്ഞത്. എന്നാൽ തനിക്ക് അറിയാവുന്ന സത്യങ്ങൾ കോടതിയിൽ പറയുമെന്ന് മകളോട് പറഞ്ഞതായി മഞ്ജു വാര്യർ കോടതിയിൽ പറഞ്ഞിട്ടുണ്ട്, സിൻസി പറഞ്ഞു.

അമ്മയും മകളും തമ്മിലുള്ള സെന്റിമെൻസ് ഒന്നും ഇനി ഇവിടെ ഇറക്കേണ്ട കാര്യമില്ല. അതൊന്നും ഇവിടെ വിലപ്പോവില്ല.നീതിക്ക് വേണ്ടിയുള്ള അഞ്ച് വർഷത്തെ കാത്തിരിപ്പിലാണ് നടി. അല്ലാതെ തൃക്കാക്കര തിരഞ്ഞെടുപ്പോ മറ്റൊരു രാഷ്ട്രീയ അജണ്ടയോ അതിജീവിതയ്ക്കില്ല. തുടരന്വേഷണത്തിനുള്ള സമയം ഈ മാസം 30 ന് അവസാനിക്കുന്നു എന്നതാണ് അതിജീവിതയുടെ ആശങ്ക, സിൻസി അനിൽ വ്യക്തമാക്കി.

കള്ളക്കേസ് എന്നാണ് രാഹുൽ ഓരോ തവണയും ചർച്ചയിൽ പറയുന്നത്. എന്നാൽ ഇത് വെറും കള്ളക്കേസ് ആണെന്ന് തെളിയിക്കാൻ രാഹുലിന് സാധിക്കുമോയെന്നും സിൻസി ചോദിച്ചു. ഇതിന് തനിക്ക് പറ്റും എന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ദിലീപ് നിരപരാധിയാണ്. കേസിൽ അദ്ദേഹത്തെ കോടതി വെറുതേ വിടും. ഇതുവരെ അഞ്ചോളം ബെഞ്ചുകൾ കേസ് കേട്ടിട്ടുണ്ട്. ഇവരെല്ലാം ദിലീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും രാഹുൽ പറഞ്ഞു.

ഇതോടെ ഇതൊരു കള്ളക്കേസ് ആണെന്ന് എന്ത് അടിസ്ഥാനത്തിലാണ് രാഹുൽ പറയുന്നതെന്നായി സിൻസി അനിൽ. ദിലീപ് കേസിൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങളൊക്കെ പറയുന്ന അതേ അടിസ്ഥാനത്തിൽ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. അതേസമയം ദിലീപ് കുറ്റക്കാരനല്ലെന്ന് പറയാൻ സമയമായിട്ടില്ലെന്നും വിചാരണ കഴിയുന്നത് വരെ അതിന് കാത്തിരിക്കൂവെന്നും സിൻസി മറുപടി നൽകി.

Noora T Noora T :