പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട ദിലീപിന് എതിരെ ഉള്ള തെളിവുകൾ ഒന്നും ഇനി ആർക്കും മുക്കാനോ അട്ടിമറിക്കാനോ ഒന്നും കഴിയുകയില്ല… കുറിപ്പുമായി സിൻസി അനിൽ

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം. എന്നാൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനവും ക്രൈംബ്രാഞ്ച് വൈകും.
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതോടെ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉയർത്തിക്കൊണ്ട് ഡബ്ല്യു സി സി ഉള്‍പ്പടേയുള്ള നിരവധി സംഘടനകളും ആളുകളുമാണ് രംഗത്ത് എത്തിയത്.

എന്നാൽ തന്നെ മാറ്റുന്നത് കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തിലും കേസ് അന്വേഷണത്തിലെ പ്രതീക്ഷ കൈവിടാന്‍ കഴിയില്ലെന്നാണ് സിന്‍സി അനില്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട ദിലീപ്ന് എതിരെ ഉള്ള തെളിവുകൾ ഒന്നും ഇനി ആർക്കും മുക്കാനോ അട്ടിമറിക്കാനോ ഒന്നും കഴിയുകയില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നതാണ് സിന്‍സി അനില്‍ അഭിപ്രായപ്പെടുന്നത്. അത് മാത്രവുമല്ല. ഈ സർക്കാരിന്റെ വലിയൊരു അഭിമാന വിഷയവുമാണ് ഈ കേസ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അട്ടിമറി ഉണ്ടാകുമെന്നു ഒരു ശതമാനം വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

സിന്‍സി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന എ ഡി ജി പി ശ്രീജിത്തിനെ അന്വേഷചുമതലയിൽ നിന്നും മാറ്റിയതിനെ കുറിച്ചുള്ള ഒരുപാട് അഭിപ്രായങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. കേസ് അട്ടിമറിക്കപ്പെടുന്നു എന്ന് ചിലർ. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശ്രീജിത്തിനെ മാറ്റിയത് കൊണ്ട് ഇനി നീതി കിട്ടുമെന്ന് മറ്റു ചിലർ. ഇതൊന്നുമല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്… വിശ്വസിക്കുന്നത്

ആ കേസ് ഒന്നുമല്ലാതായി തീർന്ന ഒരു സമയത്താണ് ഇദ്ദേഹം ആ കേസിന്റെ ചുമതല ഏൽക്കുന്നത്. നടി ആക്രമിക്കപെട്ട കേസ് ന്റെ അന്വേഷണം മുന്നോട്ട് പോകില്ല എന്ന അവസ്ഥയിലാണ് അടുത്തൊരു കേസ്(വധ ഗൂഡലോചന ) എഫ് ഐ ആർ ഇടുന്നതും അന്വേഷിക്കുന്നതും തെളിവുകൾ ഓരോന്നായി പുറത്തേക് വരുന്നതും.

പൊതുജനത്തിന്റെ മുന്നിലേക്ക് ശ്രീജിത്ത്‌ വലിച്ചു ചാടിച്ചിട്ട ദിലീപിന് എതിരെ ഉള്ള തെളിവുകൾ ഒന്നും ഇനി ആർക്കും മുക്കാനോ അട്ടിമറിക്കാനോ ഒന്നും കഴിയുകയില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അത് മാത്രവുമല്ല…. ഈ സർക്കാരിന്റെ വലിയൊരു അഭിമാന വിഷയവുമാണ് ഈ കേസ്… അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അട്ടിമറി ഉണ്ടാകുമെന്നു ഒരു ശതമാനം വിശ്വസിക്കുന്നില്ല.

Noora T Noora T :