എല്ലാ പ്ലാനുകളും വിജയത്തിലേക്ക്!? കാവ്യ സേഫ് സോണിൽ, വക്കീലന്മാരെ ചോദ്യം ചെയ്യില്ല,പ്രതിയാക്കാനുള്ള നീക്കം നടക്കില്ല മാരക ട്വിസ്റ്റ്, കഥ മാറുന്നു

കൊച്ചിയിൽ നടിയ അക്രമിച്ച കേസും അതിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇപ്പോൾ മാധ്യമങ്ങളിലടക്കം ചർച്ച ചെയ്യുന്നത്. ദേ ദിലീപിനെപ്പിടിച്ച് അകത്തിടും, കാവ്യയെ ചോദ്യം ചെയ്ത് വിറപ്പിക്കും, രാമന്‍ പിള്ളയെ പൊക്കിക്കൊണ്ട് പോകും…. വനതൊരു പുകിലായിരുന്നു. അവസാനം ക്രൈംബ്രാഞ്ച് മേധാവിയെ തന്നെ മാറ്റി. ഇതിനെതിരെ കടുത്ത ആരോപണം ഉയർന്നെങ്കിലും ഇപ്പോൾ ആകെ തണുത്ത മട്ടാണ്. കേസിലെ തുടരന്വേഷണം പൂർത്തിയാവാൻ കറങ്ങിയ സമയം മാത്രമേ ബാക്കിയുള്ളു

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകരെ പ്രതിചേർക്കില്ലെന്നാണ് സൂചന. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഉൾപ്പെടെ മൂന്ന് അഭിഭാഷകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യില്ല. പ്രതിയായ നടൻ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനവും ക്രൈംബ്രാഞ്ച് വൈകും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബുമായി ചർച്ച നടത്തും. അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ അറിയിക്കും.

വ്യക്തമായ തെളിവില്ലാതെ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെയും സ്ത്രീകളെയും ചോദ്യംചെയ്യുന്നതിനെയും സർക്കാർ അനുകൂലിക്കുന്നില്ല. കാവ്യ മാധവനേയും വെറുതെ വിടണമെന്ന നിലപാട് സർക്കാരിലെ പല ഉന്നതർക്കുമുണ്ട്. അങ്ങനെ വന്നാൽ സാക്ഷിയെന്ന നിലയിൽ പോലും കാവ്യയെ ഇനി ചോദ്യം ചെയ്യാൻ സാധ്യത കുറവാണ്. ചോദ്യം ചെയ്താൽ പോലും അത് സാക്ഷിയെന്ന നിലയിൽ മാത്രമായിരിക്കും.

എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കാൻ എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം നീക്കം തുടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിനു സ്ഥാനചലനമുണ്ടായത്. മെയ്‌ 30-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശം. ഇപ്പോഴുള്ള തെളിവുകൾ തന്നെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമാണെന്ന വിലയിരുത്തലുമുണ്ട്. കൂടുതൽ പ്രതികൾ ഇനി കേസിലുണ്ടാകില്ല.

അഡ്വ. ബി. രാമൻപിള്ള ഒഴികെയുള്ള രണ്ട് അഭിഭാഷകരിൽ നിന്നു മൊഴിയെടുക്കണോ എന്ന കാര്യത്തിൽ പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിർണായകമാകും. രാമൻപിള്ളയുടെ മൊഴി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിനു പിന്നാലെയാണു ഡി.ജി.പി., എ.ഡി.ജി.പി. റാങ്കിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന നാല് ഐ.പി.എസ്. ഓഫീസർമാരുടെ തസ്തികകളിൽ മാറ്റമുണ്ടായത്. അഭിഭാഷക വൃത്തിയിൽ രാമൻപിള്ളയെ ഗുരുതുല്യനായി കാണുന്ന വ്യക്തിയാണ് ശശി.

അതിനിടെ, രണ്ടു സാമ്പത്തിക തട്ടിപ്പു കേസുകളിൽ സൈബർ ഹാക്കർ സായ്ശങ്കറെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിർദ്ദേശം നൽകി. കേസുമായി സായ്ശങ്കർ സഹകരിക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്റെ മറുപടിയെത്തുടർന്നാണു ഹൈക്കോടതി ഉത്തരവ്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്തിയതു ദിലീപിന്റെ അഭിഭാഷകരുടെ നിർദ്ദേശപ്രകാരമാണെന്നു സായ്ശങ്കർ മൊഴി നൽകിയതിനു പിന്നാലെയാണു തട്ടിപ്പു കേസിലെ അറസ്റ്റ് ഒഴിവാക്കിയത്.

Noora T Noora T :