ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം രണ്ട് മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ നേരത്തെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് വിളിച്ചിരിക്കുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആശുപത്രിയിലും മറ്റൊരാള്‍ കോവിഡ് ക്വാറന്റൈനിലുമാണ്.
കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൊണ്ടുവരാനാണ് സിബിഐ സംഘം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സിബിഐ സംഘം മുംബൈയില്‍ ക്യാമ്ബ് ചെയ്യുകയാണ്.