കാവ്യ മാധവനെ പ്രതിയാക്കാൻ സാധിക്കാതിരുന്നത് അവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ മനപ്പൂർവ്വം പ്രതികൾ ഒളിപ്പുവെച്ചത് കൊണ്ടായിരിക്കാം..പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെങ്കിൽ അക്കാര്യം തെളിയിക്കുക എളുപ്പം

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പൾസർ സുനിയിൽ എത്തിയ അന്വേഷണം ദിലീപും കടന്ന് ഇപ്പോൾ കാവ്യയിൽ എത്തിനിൽക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ നടി കാവ്യ മാധവനെ പ്രതിയാക്കാൻ സാധിക്കാതിരുന്നത് അവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ മനപ്പൂർവ്വം പ്രതികൾ തന്നെ ഒളിപ്പുവെച്ചത് കൊണ്ടായിരിക്കാമെന്ന് അഡ്വ അജകുമാർ പറയുകയാണ്. ആദ്യ അന്വേഷണത്തിൽ ഒരു പ്രതിയെ കുറിച്ച് അറിവ് കിട്ടിയില്ല എന്നത് കൊണ്ട് രണ്ടാം അന്വേഷണത്തിൽ അവരെ പ്രതിയാക്കുന്നതിന് തടയസമാകില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രതി ചേർക്കുന്നത്. കേസന്വേഷണത്തിനും വിചാരണയ്ക്കും കൃത്യമായ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അഡ്വ അജകുമാർ

അഡ്വ അജകുമാറിന്റെ വാക്കുകളിലേക്ക്-

കേസിന്റെ ഉത്ഭവം എന്ന് പറയുന്നത് സെക്ഷ്വൽ ഇൻഡിസിപ്ലിൻ ആക്ടാണ്. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായി വിവാഹത്തിന് മുൻപ് അദ്ദേഹത്തിന് ഉണ്ടായ ബന്ധത്തെ കുറിച്ച് അന്നത്തെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതിജീവിത വിവരം നൽകിയെന്നതാണ് കുറ്റത്തിന്റെ പിന്നിലെ മോട്ടീവ് എന്നാണ് കേസ്. അന്ന് കേസിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയെ പ്രതിയാക്കാൻ കഴിയാതിരുന്നത് അവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ മനപ്പൂർവ്വം പ്രതികൾ തന്നെ ഒളിപ്പുവെച്ചു എന്നതാണ്.

ദിലീപ് പറഞ്ഞത് ചിലരെ രക്ഷിക്കാൻ വേണ്ടി ഞാനത് ചെയ്തുവെന്നാണ്. നേരത്തേ താൻ പറഞ്ഞിരുന്നു ഈ കേസിൽ ഒരു സ്ത്രീ സാന്നിധ്യം കാണാമെന്ന്. ഇപ്പോൾ അത് തെളിവിലേക്ക് വന്നിരിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെങ്കിൽ പ്രതിയുമായിട്ടുള്ള ബന്ധം വളരെ എളുപ്പത്തിൽ തന്നെ പോലീസിന് തെളിയിക്കാൻ സാധിക്കും.ഏത് ഘട്ടത്തിലാണ് എട്ടാം പ്രതിയായ ദിലീപ് ചേർന്നതെന്ന് കണ്ടെത്താൻ സാധിക്കും.

ആദ്യ അന്വേഷണത്തിൽ ഒരു പ്രതിയെ കുറിച്ച് അറിവ് കിട്ടിയില്ല എന്നത് കൊണ്ട് രണ്ടാം അന്വേഷണത്തിൽ അവരെ പ്രതിയാക്കുന്നതിന് തടയസമാകില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രതി ചേർക്കുന്നത്. കേസന്വേഷണത്തിനും വിചാരണയ്ക്കും കൃത്യമായ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഹൈക്കോടതി അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് കൂടുതൽ സമയം വേണെമെങ്കിൽ അക്കാര്യം ഹൈക്കോടതിക്ക് ബോധ്യപ്പെടണം. അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും അഡ്വ അജകുമാർ പറഞ്ഞു.

Noora T Noora T :