എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയതാ, എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി! എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയിമിങ് മറക്കില്ല; കുറിപ്പ് വൈറൽ

മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും അവരുടെ സ്വാതന്ത്ര്യത്തിലേക്കും അനാവശ്യമായി ഇടിച്ചു കയറുന്നവർ ഉണ്ട്. ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് ആനന്ദം കണ്ടെത്തുന്ന മലയാളിയെ സോഷ്യൽ മീഡിയയിൽ ആവോളം കാണുവാൻ സാധിക്കും. അത്തരത്തിൽ താരദമ്പതിമാരായ ജയറാം–പാർവതി ചിത്രത്തിനു താഴെയും നാണിപ്പിക്കുന്ന ഒരു കൂട്ടം കമന്റുകൾ ഉണ്ട്.

‘ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം… എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി…’ എന്നൊക്കെയാണ് കമെന്റുകൾ. ഇത്തരക്കാർക്കെതിരെ രോഷത്തോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്വക്കറ്റ് അതുല്യ ദീപു.

‘എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ലെന്ന് അതുല്യ കുറിക്കുന്നു. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത്? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്’ എന്നും അതുല്യ ചോദിക്കുന്നു. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്.

ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageല്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടേയും ഫോട്ടോ. ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. — ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം” , ” I think parvathi is a sugar patient.Pls check”, ” എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ bodyshaming മറക്കില്ല.

അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല.

സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് diabetes ഉണ്ടോന്ന് അവര്‍ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് !

Noora T Noora T :