രാമൻപിള്ളയുടെ കോട്ടയിൽ കയറി ക്രൈം ബ്രാഞ്ച്! ആ രണ്ട് പേരെ പൊക്കുന്നു, കഥ മാറി മറിയുന്നു..ദിലീപിനെതിരെ കുരുക്ക് മുറുകുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ദിലീപിനെ സംബന്ധിച്ച് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ അത്ര ശുഭകരമല്ല. പള്‍സര്‍ സുനിയുടെ കത്ത്, ദിലീപിന്റെ സ്വിഫ്റ്റ് കാര്‍ എന്നിവയ്ക്ക് പുറമേ ദിലീപിന്റെ ഫോണും വലിയ വാര്‍ത്തയാകുകയാണ്.

ദിലീപിന്റെ ഫോണില്‍ നിന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സുപ്രധാന കോടതി രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് . ഇതിന് ഭാഗമെന്നോണം കോടതിയിൽ നിന്നുള്ള ജീവനക്കാരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും കേസിലെ വിചാരണ നടക്കുന്ന സി ബി ഐ സ്പെഷ്യല്‍ കോടതിയിലും അന്വേഷണ സംഘം ഹര്‍ജി നല്‍കിയിരുന്നു. ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് ഉള്‍പ്പെടെ ഉള്ള കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം അനുമതി തേടിയത്.

കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് വിചാരണ കോടതി ചോദിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോൾ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് മുൻകൂർ അനുമതി വേണ്ടെന്ന് കോടതി നിലപാട് എടുത്തതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.

ഇതോടെ രണ്ട് കോടതി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തേക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്തതിനാൽ എന്ന് ചോദ്യം ചെയ്യുമെന്ന് വ്യക്തമല്ല. ദിലീപിന് ഇവരുമായി നേരിട്ടുള്ള ബന്ധമാണോ അതോ അഭിഭാഷകർ മുഖേനയുള്ള ബന്ധമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

നേരത്തേ ഫോറൻസിക് പരിശോധനയിൽ ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ അന്വഷണ സംഘം കണ്ടെത്തിയിരുന്നു. സർട്ടിഫൈഡ് കോപ്പിൽ അല്ലാത്ത രഹസ്യ രേഖകളാണ് കണ്ടെത്തിയത്. നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്ത സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറും ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ മായ്ച്ച കളഞ്ഞതായി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. വാട്സ് ആപ്പ് വഴിയാണ് രേഖകൾ എത്തിയതെന്ന് കണ്ടെത്തിയതെങ്കിലും ഇത് അയച്ചതാരാണെന്ന് സായ് ശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരാണ് കോടതിയിൽ നിന്നും ദിലീപിന് രേഖകൾ ചോർത്തി നൽകിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് സംഘം ശക്തമാക്കിയത്.

നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തെങ്കിലും പല ചോദ്യങ്ങൾക്കും മൗനമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നായിരുന്നു റിപ്പോർട്ടുകൾ.

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.

Noora T Noora T :