ബിഗ് ബോസ്സ് മലയാളം സീസൺ 4 ഒരാഴ്ച പിന്നിട്ടു! 17 മത്സരാര്‍ത്ഥികളെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ ലഭിച്ചു.. ഫൈനലിൽ എത്തുന്ന മത്സരാർത്ഥിയെ കണ്ടെത്തി; കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. വാശിയേറിയ മത്സരമാണ് ഹൗസിൽ നടക്കുന്നത്. ഇതുവരെയുള്ള പ്രകടനം വെച്ച് ബിഗ് ബോസ് ഫൈനലിൽ ആരെല്ലാം എത്തുമെന്ന് പറയുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഗ് ബോസ് മലയാളം ഫാൻസ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്

  1. വൺ ഫൈനലിസ്റ്റ് സ്‌പോട്ടഡ്. ഫൈനലിൽ എത്തുന്ന ഒരു മത്സരാത്ഥിയെ കണ്ടെത്തി. കളി പഠിച്ചു കളിക്കാൻ വന്നവൻ, അയാളുടെ കളി കണ്ടു കാഴ്ചക്കാരാകുന്നവർ, അയാൾ എവിടെയും മണം പിടിക്കാൻ മൂക്ക് കയറ്റുന്നു. മറ്റൊന്നിനുമല്ല, പ്രശ്നങ്ങൾ ഉണ്ടാക്കി സ്ക്രീൻ കൈയ്യടക്കാൻ… അതിൽ അയാൾ വിജയിക്കുന്നതായി കാണുന്നു. അതേ , അയാളൊരു പോരാളിയാണ്. പടവെട്ടി ജയിക്കാൻ വന്നവൻ. ആരെന്ന് മനസ്സിലായോ? ഇല്ലെങ്കിൽ കണ്ടറിഞ്ഞോളൂ…
  2. ജാസ്മിൻ കലക്കും. ആളൊരു തീപ്പന്തം ആണ്. ആരെയൊക്കെ മലർത്തിയടിച്ചു തന്റെ തീയിൽ പഴുപ്പിക്കും എന്നു കാത്തിരുന്നു കാണാം.
  3. മികച്ച ഫോട്ടോഗ്രാഫർ ആയ ഡെയ്സി അവിടെയുള്ള എല്ലാവരുടെയും വിവിധ കോണിലുള്ള മനസ്സിന്റെ പടങ്ങൾ എടുത്തു കഴിഞ്ഞു. അവൾ ഒരിഞ്ചു വിട്ടുകൊടുക്കില്ല. അത് വേറെ ലെവൽ. ജയിക്കാനായി വന്നവൾ. മുംബൈ കണ്ടവളെ, മുംബൈയിൽ നിന്ന് കളി പഠിച്ച മിടുക്കിയെ തോല്പിക്കാമെന്നു കരുതുന്നവരുണ്ടോ?

4 എവിടെ ആ മസിൽമാന്മാർ, രണ്ടും. അവർ ഒതുങ്ങിപ്പോയിരിക്കുന്നു.

5. ലക്ഷ്മിപ്രിയയുടെ ഇതുവരെയുള്ള എല്ലാ performance ഉം ഇഷ്ടമായി. അവർ പറയുന്ന വാക്കുകളിൽ യഥാർത്ഥ ജീവിതമുണ്ട്. അവരിൽ മികച്ച മത്സരാർത്ഥിയെ കാണുന്നതുകൊണ്ടാകാം അവർക്കെതിരെയായിരിക്കുന്നു അവിടെ പലരും. ഇപ്രാവശ്യം കളി പാറും, കളർ ഒഴുകും, ഒന്നാംദിവസം മുതൽ കളിക്കാൻ വന്നവർ അവർ. എങ്കിൽ കളിച്ചുതന്നെ ജയിക്കും. അങ്ങനെ ജയിക്കട്ടെ”.
എന്നാണ് കുറിപ്പ് അവസാനിക്കുന്നത്

അതിനിടെ വിവിധ മത്സരാർത്ഥികളെ വിലയിരുത്തുന്ന കുറിപ്പുകളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ലക്ഷ്മി പ്രിയയെ കുറിച്ചുളള കുറിപ്പ് വായിക്കാം:

” ഈ പാവത്തിനെയൊക്കെ എന്തിൻ്റെ പേരിലാണ് ചിലർ കളിയാക്കുന്നത് എന്ന് മനസിലാകുന്നില്ല. അത്ര വലിയ മോഡേൺ ന്യൂജത്തി അല്ലാത്തതാണോ പ്രശ്നം???? അതോ ‘അവരുടെ വിശ്വാസങ്ങളോ???? BB ഗെയിമിൽ അതൊന്നും നോക്കിയിട്ടല്ല ഒരു കണ്ടസ്റ്റൻ്റിനെ വിലയിരുത്തേണ്ടത്.

താൻ ജീവിച്ചു വന്ന സാഹചര്യവും ഒരു കുടുംബിനി എന്ന നിലക്കും ലക്ഷ്മി പ്രിയ കുറച്ച് പഴയ ആളായി തോന്നാം/ എന്നാൽ തൻ്റെ പരിതികളെ തരണം ചെയ്ത് സ്ത്രീ എന്ന വാക്കിൻ്റെ പൂർണതയിൽ മികച്ച രീതിയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാൻ ലക്ഷ്മി ചേച്ചിക്ക് സാധിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. കളങ്കമില്ലാത്ത ഒരു സാധാ വീട്ടമ്മ. ഈശ്വരവിശ്വാസി ആയ ഒരു നാട്ടിൻ പുറത്ത് കാരി, അതാണ് ലക്ഷ്മി ചേച്ചി. ചേച്ചി ഫൈനൽ ഫൈവിൽ വരണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിധ ആശംസകളും”.

Noora T Noora T :