ഫോൺ ഡേറ്റ തിരിമറി; കൊച്ചിയിലെ അഭിഭാഷകനെതിരായ ശക്തമായ സൂചനകൾ! ‘ഇസ’യുടെ മൊഴിയിൽ വക്കീലും ദിലീപും വീഴുന്നു, ആ 30 ലക്ഷത്തിന്റെ ഉറവിടം; എല്ലാം മറനീക്കി പുറത്തേക്ക്

ക്വട്ടേഷൻ പ്രകാരം നടിയെ പീഡിപ്പിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറച്ച് ദിവസങ്ങളായി ഏറ്റവും ഉയർന്ന് കേൾക്കുന്ന പേരാണ് സൈബർ വിദഗ്ധനായ സായ് ശങ്കറിന്റേത്. ആള് ചില്ലറക്കാരനല്ല… 2015-ലെ തൃപ്പുണിത്തുറ ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ് സായ് ശങ്കർ.

വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് കേസ് മറ്റൊരു തരത്തിലേക്ക് നീങ്ങിയത്. കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിള‌ളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് കോഴിക്കോട് സ്വദേശി സായ് ശങ്കർ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈം‌ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് ഇദ്ദേഹം പരാതി നൽകിയത്. ഇതിനുപിന്നാലെ വധുഗൂഡാലോചന കേസില്‍ സായ് ശങ്കറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയായിരുന്നു

കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിനിൽക്കുന്നത്.

സായ് ശങ്കറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഹണിട്രാപ്പ് തട്ടിപ്പു കേസിൽ പ്രതിയായ സായ് ശങ്കറിന്റെ ഐടി ബിസിനസ് കോവിഡ് ലോക്ഡൗണിനെ തുടർന്നു നഷ്ടത്തിലായിരുന്നു. ബിസിനസ് വികസിപ്പിക്കാൻ തൃശൂർ സ്വദേശിനിയിൽ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ കൊടുക്കാമെന്നു സായ് ശങ്കർ വാക്കാൽ ഉറപ്പു നൽകിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തൃപ്പൂണിത്തുറ പൊലീസ് കുറ്റപത്രം സമർപ്പിച്ച ഹണിട്രാപ്പ് കേസിൽ കോടതി നടപടികൾക്കു പോലും പണമില്ലാതെ വലഞ്ഞ സായ് ശങ്കർ 30 ലക്ഷം രൂപ മടക്കി നൽകാമെന്ന് ഉറപ്പു നൽകിയതിന്റെ പശ്ചാത്തലമാണു പൊലീസ് പരിശോധിക്കുന്നത്. സായ് ശങ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഈ പണമിടപാടു സംബന്ധിച്ച ചില രേഖകൾ ലഭിച്ചിരുന്നു. 30 ലക്ഷം രൂപയുടെ ഉറവിടം അറിയാൻ ഇയാളെ ചോദ്യം ചെയ്യും

ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയിതിട്ടുണ്ട്. സായ് ശങ്കറിന്റെ കോഴിക്കോടെ വീട്ടിൽ എ്ത്തിയായണ് ചോദ്യം ചെയ്തത്. സായിയുടെ ഭാര്യ ഇസയുടെ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യം ചെയ്തത്.

ഇസയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഡേറ്റ തിരിമറി നടത്താൻ പ്രേരിപ്പിച്ച കൊച്ചിയിലെ അഭിഭാഷകനെതിരായ ശക്തമായ സൂചനകൾ ഇസയുടെ മൊഴികളിലുണ്ട്. നേരത്തേ സായ് ശങ്കറിന്റെ വീടും ഭാര്യയുടെ പേരിലുള്ള കടയിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മൊബൈലും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തിയിരരുന്നു. കൂടൂതൽ തെളിവുകൽ ലഭിച്ചാൽ വധ ഗൂഢാലോചന കേസിൽ സായിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തേക്കും.

Noora T Noora T :