ശിങ്കാരി മേളത്തിൽ കൊട്ടിക്കയറി! ‘ഈ ആധാരം ഞാനിങ്ങ് തിരിച്ചെടുക്കുവാ’ ഇന്നലെ ‘ആറാടി’ ഇന്ന് കണ്ണീരൊപ്പി, ഈ മനുഷ്യന് കൊടുക്കാം ഉമ്മ

മാസ് ഡയലോഗ് പറയുന്ന കണ്ണിൽ കനമുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ സിനിമയിൽ മാത്രമല്ല നേരിട്ട് മലയാളികൾ എത്രയോ കണ്ടിരിക്കുന്നു. എന്നാൽ വീണ്ടും വീണ്ടും അത് കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പോകും.. അത് അങ്ങനെയാണ്….

കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തിയ മാസായ സുരേഷ് ഗോപിയായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നത്. മുഖ്യനെ പഞ്ഞിക്കിട്ടെന്ന് മാത്രമല്ല… ആറാട്ടിൽ മോഹൻലാൽ ആറാടിയത് പോലെ സഭയില്‍ സുരേഷ് ഗോപിയുടെ ആറാട്ടായിരുന്നു… സിനിമയെ വെല്ലുന്ന പ്രകടങ്ങൾ, ഒരു രക്ഷയുമില്ല..

താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തിയതും അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ നിരത്തുകയായിരുന്നു

ഇന്നലെ രാജ്യസഭയിൽ മാസായെങ്കിൽ ഇന്ന് ജനങ്ങൾക്കിടയിൽ മാസായിരിക്കുകയാണ് നമ്മുടെ സ്വന്തം സുരേഷ് ഗോപി. ഈ ആധാരം ഞാനിങ്ങ് തിരിച്ചെടുക്കുവാ “74-ാം വയസിലും ലോട്ടറി വിൽക്കുന്ന പുഷ്പയുടെ കണ്ണീരൊപ്പുകയാണ് ഈ ആക്ഷൻ ഹീറോ

കുടുംബം പോറ്റാൻ 74ാം വയസ്സിലും ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്‌ക്ക് സഹായഹസ്തവുമായിട്ടാണ് ബിജെപി എംപി സുരേഷ് ഗോപി ഇന്നെത്തിയത്. പണയത്തിലിരുന്ന വീടിന്റെ ആധാരം അദ്ദേഹം തിരിച്ചെടുത്ത് നൽകി. കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയ്‌ക്കാണ് സുരേഷ് ഗോപി കൈത്താങ്ങ് ആയത്.

സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി പുഷ്പയെക്കുറിച്ച് അറിയാൻ ഇടയായത്. പുഷ്പയുടെ സങ്കടങ്ങൾ കേട്ട അദ്ദേഹം സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് പുഷ്പ നിലവിൽ താമസിക്കുന്ന വീടിന്റെ ആധാരം 65,000 രൂപയ്‌ക്ക് പാല്യത്തുരുത്ത് എസ് എൻ ഡി പി ശാഖയിലാണ് പണയം വെച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് ശാഖയിൽ എത്തിയ മകൻ ഗോകുൽ സുരേഷ് പണം നൽകി ആധാരം തിരിച്ചെടുക്കുകയായിരുന്നു. വൈകീട്ട് നാല് മണിയോടെ പുഷ്പയുടെ വീട്ടിൽ എത്തി ആധാരം കൈമാറി. കൂടെ നാട്ടിലെ ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു.

ഇളയ മകൻ മരിച്ചതോടെയാണ് പുഷ്പ ലോട്ടറി വിൽപ്പന ആരംഭിച്ചത്. ഇളയ മകന്റെ ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പമാണ് പുഷ്പയുടെ താമസം. ഇതു കൂടാതെ മറ്റൊരു മകൻ കൂടി പുഷ്പയ്‌ക്കുണ്ട്. ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പമാണ് മൂത്തമകൻ താമസിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മകൻ മരിച്ചത്.

ഇളയ മകന്റെ ഭാര്യ ബേക്കറിയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേ പുഷ്പയ്‌ക്ക് പെൻഷനും ലഭിക്കുന്നുണ്ട്. എന്നാൽ അതൊന്നും സാമ്പത്തിക ബാദ്ധ്യത തീർക്കാൻ പേരെന്നാണ് പുഷ്പ പറയുന്നത്. ഒരു ദിവസം 60 ഓളം ലോട്ടറികൾ വിൽക്കും. ഇതിനിടയിൽ നിരവധി പേർ പറ്റിച്ചിട്ടുണ്ടെന്നും പുഷ്പ വേദനയോടെ പറയുന്നു.

Noora T Noora T :