എതിര്‍പ്പുണ്ടെങ്കില്‍ പറയണം, നടന് ആശ്വാസം, ദിലീപും രാമൻപിള്ളയും കളത്തിൽ ഇറങ്ങി!?

ജനുവരി ആദ്യമാണ് ണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.

മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടിവച്ച് സുനിയെ കണ്ടിട്ടുണ്ട് എന്നുമാണ് ഒരു കാര്യം. സുനിയുമായി ബന്ധമില്ല എന്നായിരുന്നു ദിലീപിന്റെ വാദം.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപും മറ്റു ചിലരും അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് കണ്ടു എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. തന്നെ കാണാന്‍ വിളിച്ചെങ്കിലും താന്‍ പോയില്ല. ഒരു വിഐപിയാണ് ദൃശ്യം കൊണ്ടുവന്നത് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴിയും എടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിത് എന്നാണ് ദിലീപിന്റെ വാദം.

മാര്‍ച്ച് മൂന്നിന് നടിയെ ആക്രമിച്ച കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിന് മൂന്ന് മാസത്തെ സയമം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കോടതി അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചതുമില്ല. പകരം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.അന്വേഷണ സംഘത്തിലുള്ളവരെ വധിക്കാര്‍ ഗൂഢാലോചന നടത്തി എന്നാണ് സംവിധായകന്റെ മറ്റൊരു ആരോപണം. കൂടാതെ അന്വേഷണ സംഘത്തിലുള്ളവരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുതിയ കേസ് ദിലീപിനെതിരെ എടുത്തിരുന്നു. ഈ കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. എന്നാല്‍ മറ്റു വെളിപ്പെടുത്തലുകളിലാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തി തുടരന്വേഷണം നടക്കുന്നത്. ഈ അന്വേഷണം തടയണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് വിചാരണ കോടതി സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി 20 വരെയായിരുന്നു ആദ്യം സമയം അനുവദിച്ചത്. പിന്നീട് മാര്‍ച്ച് ഒന്ന് വരെയും സമയം നല്‍കി. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ പോയിരുന്നു.

സമയ പരിധി നിശ്ചയിച്ചാല്‍ കുഴപ്പമില്ലെന്നും എന്നാല്‍ മൂന്ന് മാസം കൂടി സമയം വേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. മാര്‍ച്ച് മൂന്നിന് നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘം ഇന്ന് രാവിലെ റിപ്പോര്‍ട്ട് ഹാജരാക്കി. മൂന്ന് മാസം കൂടി അന്വേഷണത്തിന് സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുത്തില്ല. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇനിയും കൂടുതല്‍ സമയം അനുവദിക്കണമോ എന്ന കാര്യം തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ദിലീപിനോടും കോടതി ആവശ്യപ്പെട്ടു. കേസ് പിന്നീട് പരിഗണിക്കും.

Noora T Noora T :