ബിഗ് ബോസ് താരമായും സോഷ്യൽ ആക്ടിവിസ്റ്റുമായ ജസ്‌ല പങ്ക് വയ്ക്കുന്ന കുറിപ്പുകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഇതാ ജസ്ല പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
ജസ്‌ല പങ്കിട്ട പുതിയ കുറിപ്പ് വായിക്കാം!
“ചിലരെ നമ്മള്‍ പ്രതീക്ഷിക്കും..പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്..
നോവുകളുണ്ടാക്കുന്നതും…പച്ചയായി നമ്മളെ അറിയുന്നവരെന്ന് അറിയാതെ തോന്നിപ്പോണോരോട് നമ്മള് ചോരകാട്ടി ഉള്ള് പറയാറുണ്ട്”
“പക്ഷെ നേരിയ പുഞ്ചിരിയിലാണവരത് കേള്‍ക്കുന്നതെന്ന് നമ്മുടെ കണ്ണുകള്‍ പറഞ്ഞാല്‍ മനസ്സവിടെ നിര്‍ത്തണം…ഒഴുക്കിന്‍റെ ആഴവും വേഗതയും കുറയ്ക്കണം.വെള്ളം കുറയണം..ആ പുഴ വറ്റണം…താഴെ പാറയും പരന്ന മണലിടവും കാണണം..ആ ബന്ധം അങ്ങനങ്ങ് ഓര്‍മ്മയാക്കണം…എനിക്ക് കരുത്തും തളരാത്ത മനസ്സുമുള്ളൊരു ഞാനുള്ളപ്പോള്‍ ആരില്ലായ്മില്‍ ഞാന്‍ കരയണം.