ലച്ചുവിനും റോവിനുമിടയിൽ സംഭവിച്ചത്! നിശബ്ദയായത് വെറുതെയല്ല; തിരിച്ചടിച്ച് ലച്ചു

അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം ആണ് ലച്ചു പരമ്പരയിൽ നിന്ന് പിന്മാറിയത്. ലച്ചുവിനെ അവതരിപ്പിച്ച ജൂഹിയുടെ പിന്മാറ്റം പ്രേക്ഷകരെ സംബന്ധിടത്തോളം ഒരിക്കലും താങ്ങനായിരുന്നില്ല. വിവാഹത്തിന് ശേഷമാണു ലച്ചുവായി എത്തിയ ജൂഹി പരമ്പരയിൽനിന്ന് പിന്മാറുന്നത്. പിന്മാറ്റത്തിന് ശേഷമാണ് കൂടുതൽ വെളിപ്പെടുത്തലുകൾ താരം നടത്തിയത്. ഇപ്പോൾ ഇതാ ഭാവി വരൻ റോവിനൊപ്പമുള്ള ട്രാവല്‍ വ്‌ളോഗിന്റെ പുതിയ പ്രമോ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

ജൂഹിയും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ജൂഹി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന ചാനലിലൂടെയാണ് ജൂഹിയും റോവിനും യാത്രാ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ കുറുമ്പാലക്കോട്ടയിലെ വിശേഷങ്ങളാണ് ഇരുവരും പങ്കുവെക്കുന്നത്. പുതിയ എപ്പിസോഡിന്റെ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ഭാവി വരൻ എന്ന് ജൂഹി പരിചയപ്പെടുത്തിയ റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയും താരം പുറത്തുവിട്ടിരുന്നു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്‌സിനെയാണ് ജൂഹിക്ക് നൽകിയത്. നിരവധി വ്യൂവേഴ്‌സിനെ സമ്മാനിച്ച ആ വീഡിയോകഴിഞ്ഞ ദിവസം ജൂഹി യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെ ആരാധകർ സംശയവുമായി രംഗത്ത് എത്തിയിരുന്നു . റോവിനുമായി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകർ ഉയർത്തിയത് . മാത്രവുമല്ല ഇൻസ്റ്റയിൽ ജൂഹിയുടെ പ്രൊഫൈലിൽ റോവിന് ഒപ്പമുള്ള ചിത്രങ്ങൾ കാണാത്തതും ആരാധകരിൽ സംശയം ഉയർത്തുകയുണ്ടായി. റോവിനൊപ്പമുള്ള ഓർമ്മകൾ വേണ്ട എന്ന നിലപാടിൽ ആണോ ലച്ചു എന്ന സംശയമായിരുന്നു ആരാധകർ ചോദിച്ചത് . എന്നാൽ ഇപ്പോൾ ഇതാ ആ ഊഹാപോഹങ്ങൾക്കെല്ലാം വിരാമമായിരിക്കുകയാണ് . റോവിനൊപ്പമുള്ള ട്രാവല്‍ വ്‌ളോഗിന്റെ പുതിയ പ്രമോ വീഡിയോ പങ്കുവെച്ചതോടെ ആ സംശയം തീർന്നു

Noora T Noora T :