ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിച്ചു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്.
മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസണും 2021 ൽ മൂന്നാം സീസണും തുടങ്ങുകയായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് സീസണുകളും പകുതിയിൽ നിർത്തി വെച്ചു
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഫെബ്രുവരി 14 ന് മത്സരാർഥികൾ ഹൗസിലെത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രതിസന്ധി രൂക്ഷമായപ്പോൾ ഷോ ഉപേക്ഷിക്കുകയായിരുന്നു. 95ാം ദിവസമാണ് മത്സരം നിർത്തി വെച്ചു. പിന്നീട് വോട്ടിങ്ങിലൂടെ മണിക്കുട്ടനെ വിജയിയായി തിരഞെടുക്കുകയും ചെയ്തു.
ഒരു സൈക്കോളജിക്കൽ ഗെയിം ഷോ ആയിട്ടാണ് ഇപ്പോൾ ആളുകൾ ബിഗ് ബോസിനെ കാണുന്നത്. ഒരു പ്ലാനിങ്ങും ഇല്ലാതെ വളരെ വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നും വരുന്ന വ്യത്യസ്തതയാർന്ന കുറച്ചുപേരെ ഒന്നിച്ചു ഒരു മേൽക്കൂരയിൽ എത്തിക്കുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത 100 ദിവസങ്ങൾ.
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസണ്‍ 4ന്റെ ലോഗോ ലോഞ്ച് ചെയ്തത്. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലോഗോ പുറത്ത് വിട്ടത്. പുതിയ സീസൺ മാർച്ചിൽ തുടങ്ങാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ലോഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കമന്റുമായി രേഖപ്പെടുത്തുന്നത്.
നിരവധി താരങ്ങളുടെ പേരുകള്‍ മത്സരാര്‍ഥികളുടെ ലിസ്റ്റില്‍ സോഷ്യല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിടെ ആദ്യത്തെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ആദ്യത്തെ കൺഫർമേഷൻ ലിസ്റ്റ് ആണ് പുറത്തുവന്നത്. ബിഗ് ബോസ്സ് വാർത്തകൾ യഥാസമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു യൂട്യൂബ് ചാനലാണ് സീസൺ4 ന്റെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യം പറയുന്ന 6 പേർ അൻപത് ശതമാനം മത്സരാർത്ഥികളായി എത്തുമെന്നാണ് പറയുന്നത്.
പാല സജി
ടിക് ടോക്കറാണ്, സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. മുൻ ഇൻസ്‌പെക്റ്റർ ആയിരുന്നു ഇപ്പോൾ റിട്ടേഡ് ആയിട്ടുണ്ട്. ഒരുപാട് നെഗറ്റിവ് കമന്റ്‌സ് അദ്ദേഹത്തിന് ആദ്യം കേൾക്കേണ്ടിവന്നിരുന്നു. കോൺഫിഡൻസ് ആണ് പ്രധാന തന്ത്രം. കോൺഫിഡൻസ് കാരണം സോഷ്യൽ മീഡിയയിൽ പൊങ്ങിവന്ന യുവതാരമാണ് പാല സജി. അൻപത് ശതമാനം നമുക്ക് ഉറപ്പിക്കാം പാലാ സജി ബിഗ്‌ബോസ് മലയാള സീസൺ 4 യിൽ മത്സരാർത്ഥിയായി എത്തുമെന്ന്
ജിയ ഇറാനി
ആക്ടർ മോഡലുമായ ജിയ ഇറാനി ഇത്തവണ ബിഗ് ബോസ്സിൽ എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായിരുന്ന റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. അതോടെയാണ് ജിയാ വാർത്തകളിൽ നിറഞ്ഞത്
സന്തോഷ് പണ്ഡിറ്റ്..
മലയാളായി ഹൗസിൽ തിളങ്ങിനിന്നു.. കാര്യങ്ങൾ എവിടെയും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്
സന്തോഷ് പണ്ഡിറ്റ്. സ്റ്റാർ മാജിക്കിലൂടെയാണ് ഇപ്പോൾ വീണ്ടും വിവാദ താരമായി മാറിയത്
വാവസുരേഷ്
വാവ സുരേഷ് ഇത്തവണ ബിഗ് ബോസ്സിൽ എത്തുമെന്ന് അൻപത് ശതമാനം സാധ്യതയുണ്ട്. മൂർഖന്‍റെ കടിയേറ്റ് വാവ സുരേഷ് അടുത്തുടെ ചികിത്സയിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട വാവസുരേഷ് ഇപ്പോൾ ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.
തങ്കച്ചൻ വിതുര
സ്റ്റാര്‍മാജിക് ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. വര്‍ഷങ്ങളായി ടെലിവിഷന്‍ വേദികളില്‍ തങ്കച്ചന്‍ സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്. കഴിഞ്ഞ സീസണിൽ സ്റ്റാർ മാജിക്കിൽ നിന്ന് നോബി മാർക്കോസ് വന്നത് പോലെ ഇത്തവണ തങ്കച്ചൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
പല മേഖലകളിൽ നിന്നും ബിഗ് ബോസ്സ് മത്സരാർത്ഥികളെ തിരഞെടുക്കാറുണ്ട്. എന്നാൽ ഇതുവരെ രാഷ്ട്രീയ മേഖലകളിൽ നിന്ന് മത്സരാർത്ഥികൾ എത്തിയിട്ടില്ല. എന്നാൽ ഇത്തവണ അതിന് സാധ്യതയുണ്ട്. രാഹുൽ ഈശ്വർ ഇത്തവണ മത്സരിക്കാൻ എത്താൻ സാധ്യത ഉണ്ട്.
ഷാനവാസ് ഷാനു, ലക്ജ്ത്ത് സയിനി, വിക്കി തഗ്, സീരിയൽ താരം അനീഷ് രവി, ലക്ഷ്മി പ്രിയ, ലിന്റോ റോണി, റേഡിയോ ജോക്കി ഫീൽഡിൽ നിന്നും മാഹിൻ മച്ചാൻ , രാജേഷ് ഹബ്ബാർ, സോഷ്യൽ ആക്ടിവിറ്റീസ് ശ്രീലക്ഷ്മി അറക്കൽ എന്നിവരെയാണ് പ്രഡിക്ഷൻ ലിസ്റ്റിൽ പറയുന്നത്. എന്തായാലും ആരൊക്കെ മത്സരർത്ഥികളായി എത്തുമെന്ന് കാത്തിരുന്ന് കാണാം