പ്രേക്ഷകർ ആഗ്രഹിച്ച പോലെ കൂടെവിടെ പരമ്പര മാറി; സൂര്യയെ തകർക്കാൻ പോലീസും ശ്രമിക്കുമ്പോൾ ; കൊട്ടേഷൻ കൊടുക്കാൻ അവർ രണ്ടുപേർ ; പക്ഷെ രക്ഷകനായി എസ് പി സൂരജ് ; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക് !

മലയാളികളുടെ ക്യാമ്പസ് പ്രണയകഥ. കൂടെവിടെ പ്രേക്ഷകരുടെ ഋഷിയും സൂര്യയും. ഇത്രയും ക്യൂട്ട് ആയിട്ടുള്ള താരജോഡികൾ തന്നെ വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ എന്തോ ഇഷ്ടമാണ് രണ്ടിനെയും…

ഇപ്പോഴിതാ വളരെ മികച്ച എപ്പിസോഡുകളിലൂടെ കടന്നുപോകുകയാണ് കൂടെവിടെ. സൂര്യയെ പോലീസ് അറ്റസ്റ്റ് ചെയ്തതല്ലേ ഇപ്പോഴുള്ള കഥ. അത് അത്ര നല്ല എപ്പിസോഡ് അല്ലല്ലോ എന്നാകും നിങ്ങൾ ഓർക്കുന്നത്. എന്നാൽ അങ്ങനെ അല്ല… ഈ എപ്പിസോഡുകളിലൂടെ കടന്നുപോയത് മാത്രമേ വരും എപ്പിസോഡുകിളിലേക്ക് എത്താൻ സാധിക്കൂ…

ഇപ്പോൾ സൂര്യ സ്റ്റേഷനിൽ ആണ്.. അവിടെ സൂര്യയുടെ അവസ്ഥ കാണുന്ന അതിഥി ടീച്ചറും ഋഷിയും… സൂര്യയുടെ വാക്കുകൾ.. എല്ലാം വീണ്ടും മനോഹരമായിട്ടുണ്ട്…

കഥാപാത്രങ്ങളുടെ സംഭാഷങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പ്രേക്ഷകർ ആണ് കൂടെവിടെയുടേത്. ഒരു വാക്ക് പാളിപ്പോയാൽ റൈറ്റർ എയറിൽ കയറും. അതുപോലെ നല്ല സംഭാഷങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യും.

നിങ്ങൾ എല്ലാവരും കണ്ടുകാണും വിസ്മയ എന്നൊരു കുട്ടി , അനിൽ”സാറിന്റെ കൂടെവിടെയിലേ ഇഷ്ടപ്പെട്ട dialogue എന്നങ്ങോട്ട് ഒരു സീരീസ് തന്നെ ഉണ്ട്. കൂടെവിടെ ഫാമിലിയിലെ ഒരു പ്രധാന അംഗം തന്നെയാണ് പുള്ളിക്കാരി.

കഴിഞ്ഞ പ്രോമോയ്ക്ക് താഴെ ആ കുട്ടി എഴുതിയ കമെന്റ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തു. ഡാർവിന്റെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ്.. എനിക്ക് ഏറെ പ്രിയപ്പെട്ട വാചകമാണ്… അതിജീവനം…

അപ്പോൾ ആ ഡയലോഗ് ഇങ്ങനെ ആയിരുന്നു.. അത് ഋഷിയും അതിഥിയും തമ്മിലുള്ള സംസാരമാണ്..

ഋഷി നല്ല കലിപ്പൻ ഋഷിയായി അമ്മയോട് സംസാരിക്കുകയാണ്: “survival of the fittest………
ഉത്തമനായവൻ അതിജീവിക്കും എന്നല്ലേ ഇടയ്ക്കിടെ കളാസ്സിൽ വിളമ്പാറുള്ളത്.അമ്മയായാലും അച്ഛനായാലും ഇല്ലാതായാൽ അതിജീവിക്കാൻ ഈ ഋഷികേശിനറിയാം. അടഞ്ഞ അദ്ധ്യായം തുറന്ന് നോക്കാൻ എനിക്ക് സമയവുമില്ല”

അദിതി അപ്പോൾ വളരെ നിർശയോടെ വേദനയോടെ : “മോനേ….” എന്ന് വിളിച്ചതും

ഋഷി :”വിളിക്കരുതെന്നെയങ്ങനെ… രണ്ട് പേരിൽ ഒരാൾപ്പോലും എന്നെയങ്ങനെ വിളിച്ച് പോകരുത്. ഞാൻ എല്ലാവരും ഉണ്ടായിട്ടും അനാഥനാ . വലിയ പ്രൊഫസർമാർ സൃഷ്ടിച്ച ഈ അനാഥ ജന്മം ഇങ്ങനെ ജീവിച്ച് തുലഞ്ഞ് പോട്ടെ”… ഇതാണ് അന്നത്തെ കഥാസന്ദർഭം .

ഈ dialoguesന്റെ എല്ലാം ഏഴയലത്ത് നിർത്താൻ സാധിക്കുന്ന ഒരു dialogue എങ്കിലും അനിൽ സാറിന് ശേഷം ഇതിൽ ഉണ്ടായിട്ടുണ്ടോ…. “ഇല്ല”…. എന്നാണ് എന്റെ ഉത്തരം. എന്നും വിസ്മയ കുറിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് സൂര്യ പറയുന്ന ഒരു ഡയലോഡ് കേട്ടപ്പോൾ ഇതുപോലെ ഒക്കെ ആയിവരുന്നു എന്ന് തോന്നുന്നു.. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ അഭിപ്രായം പറയണം. അതുപോലെ ടി വിയിൽ തന്നെ സീരിയൽ ഫുൾ എപ്പിസോഡ് കാണുക… റേറ്റിങ് കുറഞ്ഞാൽ ബിഗ് ബോസ് ഷോ വരുന്നതോടെ കൂടെവിടെ എവിടെ പോകും എന്ന് ഞാൻ പറയേണ്ടല്ലോ…

about koodevide

Safana Safu :