തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ്… ഒടുവില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് നടൻ

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദളപതി വിജയ്. ഇന്ന് രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ ജോലിക്കാരോടൊപ്പമാണ് വിജയ് എത്തിയത്. വോട്ട് ചെയ്ത താരം പെട്ടെന്ന് മടങ്ങുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് നടന്‍ ബൂത്തിലെത്തിയത്. തുടര്‍ന്ന് തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു.

തമിഴ്നാട്ടില്‍ 10 വര്‍ഷത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിഎംകെയും എഐഎഡിഎംകെയുമാണ് മുഖ്യ കക്ഷികള്‍. 648 അര്‍ബന്‍ ലോക്കല്‍ബോഡികളിലേക്കും 12,607 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയാണ് ഡിഎംകെ വോട്ടുതേടുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ബീസ്റ്റിലെ ‘അറബിക് കുത്തു’ സോങ് റിലീസ് ചെയ്തത്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ഇപ്പോഴിതാ രണ്ട് ദിവസം കഴിയുമ്പോള്‍ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്.

Noora T Noora T :