വമ്പൻ നീക്കം അതിഗംഭീരം, കള്ളന് കഞ്ഞിവെച്ചവൻ ദിലീപിന്റെ തന്ത്രങ്ങങ്ങൾക്ക് പിന്നിലെ തല! കട്ടയ്ക്കിറങ്ങി മാപ്പ് സാക്ഷിയും

നടൻ ദിലീപിന്, പൊലീസുകാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതോടെ, രാമൻപിള്ള വക്കീലിന് ശരിക്കും ഒരു അമാനുഷിക പ്രതിഛായായാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളോട് അധികം സമ്പർക്കം പുലർത്താത്ത രാമൻ പിള്ളയുടെ ഒരു ബയോഡാറ്റ പോലും പബ്ലിക്ക് ഡൊമൈനിൽ കിട്ടാനില്ല. ദിലീപിന് മുൻകൂർ ജാമ്യം കിട്ടിയ ദിവസം പോലുള്ള അപൂർവ സന്ദർഭങ്ങളിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുക. അതും ഏതാനും മിനിട്ടുകൾ മാത്രം. കോടതി ഹിയറിങ്ങും, കേസ് പഠനവും, ചർച്ചയുമായി ദിവസവും 18 മണിക്കൂർ ജോലിചെയ്യുകയാണ്. ഈ കഠിനാധ്വാനവും അർപ്പണബോധവും തന്നെയാണ് രാമൻപിള്ളയെ മറ്റ് അഭിഭാഷകരിൽനിന്ന് വ്യത്യസ്തനാക്കുന്നത്.

മാപ്പു സാക്ഷിയെ വരച്ചവരയിൽ നിർത്തുന്ന രാമൻപിള്ളയുടെ തനി സ്വാഭാവമാണ് കഴിഞ്ഞ ദിവസം കണ്ടത്. നടി ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ ജിൻസനെ കൂറുമാറ്റാൻ സഹായിച്ചാൽ കൊല്ലം സ്വദേശി നാസറിന് പ്രത്യുപകാരമായി പണം നൽകാമെന്നാണ് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാഗ്ദാനം ചെയ്തത്. റിപ്പോർട്ടർ ടിവി പുറത്തുവിട്ട ജിൻസനും നാസറും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ സൂചനയുള്ളത്. അഞ്ച് സെന്റ് സ്ഥലം വാങ്ങാൻ 25 ലക്ഷം രൂപയെങ്കിലും വാങ്ങിച്ചെടുക്കാമെന്ന് നാസർ ജിൻസനോട് പറയുന്നു. പ്രത്യുപകാരമായി ലഭിക്കുന്ന പണം ഉപയോഗിച്ച് പൾസർ സുനിയെ പുറത്തിറക്കാൻ കഴിയുമെന്നും ജിൻസൻ പറയുന്നുണ്ട്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമന്‍പിള്ള തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നു.

നടി ആക്രമണ കേസിലെ നിര്‍ണായക സാക്ഷിയാണ് ഈ ജിന്‍സന്‍. നാസറിന്റെയും തന്റേയും കേസ് കൈകാര്യം ചെയ്തിരുന്നത് ഒരേ അഭിഭാഷനാണെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചിരുന്ന നാസര്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് സംസാരം റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയതെന്നും ജിന്‍സന്‍ പറയുകയാണ്

‘നാസറും ദിലീപിന്റെ അഭിഭാഷകനും തമ്മിലെന്താണ് ബന്ധമെന്ന് അറിയില്ല. നടി ആക്രമിച്ച കേസിലെ പ്രതികള്‍ ജയിലില്‍ ഉള്ളപ്പോള്‍ നാസറും അവിടെയുണ്ട്. നാസറും ഞാനുമൊന്നിച്ച് ജയിലില്‍ കിടന്നിട്ടുള്ളത്. ഞങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്നത് ഞങ്ങളുടെ വക്കീലാണ്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. നേരത്തെ തന്നെ സ്ഥിരമായി വിളിക്കുന്ന സ്വഭാവം നാസറിന് ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ സുഖവിവരങ്ങളൊക്കെ തിരക്കി വിളിക്കുകയായിരുന്നു. പിന്നീടാണ് ഈ വിഷയം സംസാരിക്കുന്നതെന്നും ജിന്‍സന്‍ പറഞ്ഞു. ചില ആളുകളെ വെള്ള പൂശാന്‍ നടക്കുന്ന ഓണ്‍ലൈന്‍ ചാനലുകളില്‍ പലരും വന്നിരുന്നു ഇത് ഞങ്ങള്‍ നടത്തിയ ഗൂഢാലോചനയാണെന്നൊക്കെ പറയാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സത്യാവസ്ഥ തുറന്നു പറയുന്നതെന്നും ജിന്‍സന്‍ കൂട്ടിചേര്‍ത്തു.

ഏതായാലും മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ സഹതടവുകാരൻ വഴി രാമൻപിള്ളയുടെ നീക്കം അതിഗംഭീരം തന്നെ… അത് പറയാതിരിക്കാൻ കഴിയില്ല…

രാമൻപിള്ളയുടെ ക്രോസ് വസ്ത്രം മറ്റുള്ളവരിൽ നിന്ന് ശ്രദ്ധേയമാണ് . ഉച്ചത്തിൽ സംസാരിച്ച് ബഹളം ഉണ്ടാക്കുന്ന രീതിയല്ല അദ്ദേഹത്തിന്റെത്. സാക്ഷിയെ കണ്ണൂരുട്ടി പേടിപ്പിക്കാതെ തീർത്തും ശാന്തനായി, ലക്ഷ്യവേധിയായ ചോദ്യമാണ് ചോദിക്കുക. തുടക്കത്തിൽ തന്നെ ഒരു മാനസിക മേധാവിത്വം നേടിയെടുത്താണ് അദ്ദേഹത്തിന്റെ ക്രോസിങ്ങ്. സൈലന്റ് ടോർച്ചറിങ്ങ് എന്നാണ് ഇതിനെ പലരും പറയുന്നത്. കേസ് പഠിപ്പിച്ചുവിട്ട വ്യാജ സാക്ഷികളൊക്കെ അതോടെ ആവിയാവും.

അതുപോലെ തന്നെ കേസ് എത് അറ്റംവരെ പോയി പഠിക്കുക അദ്ദേഹത്തിന്റെ ഒരു രീതിയാണെന്ന് കൂടെ ജോലി ചെയ്തവർ പറയുന്നു. ഒരു കേസ് കിട്ടിയാൽ അതിന്റെ സമാനമായ കേസുകളും വിധികളുമൊക്കെ പഠിച്ചാണ് അദ്ദേഹം ഡിഫൻസ് തയ്യാറാക്കുക. അതുപോലെ തന്നെ പ്രോസിക്യൂഷൻ വാദങ്ങളിൽ എവിടെയെങ്കിലും ലൂപ്പ് ഹോളുകൾ ഉണ്ടാവും. ചിലപ്പോൾ ഒന്നോ രണ്ടോ തെളിവുകൾ ഫ്രെയിം ചെയ്തതാവും. സൂക്ഷമായ പഠനത്തിലൂടെ രാമൻപിള്ള അത് കണ്ടെത്തും. ഒരു തെളിവ് പൊട്ടിച്ചാൽ മതി ചങ്ങലപോലെ മറ്റുള്ളവയും പൊട്ടും. അതാണ് രാമൻപിള്ളയുടെ രീതിയെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

Noora T Noora T :