‘തിങ്കളാഴ്ച’ ഓർക്കുമ്പോൾ ഭയം! ദിലീപ് വിയർക്കും കേസ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുന്നേൽക്കും! രഹസ്യം പുറത്തേക്കോ? പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച്

ദിലീപ്‌ പ്രതിയായ വധഗൂഢാലോചനക്കേസിലെ കൂടുതല്‍ അന്വേഷണം ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം മതയെന്നുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. വധഗൂഢാലോചനാ കേസില്‍ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌ തിങ്കളാഴ്ച ലഭിച്ചേക്കും. റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം ആരംഭിക്കാനാണു ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘത്തിന്റെ നീക്കം.

കോമയില്‍ നിന്നും വാവാ സുരേഷ് ഉയർത്തേഴുന്നേറ്റ് വന്നപോലെ ഈ കേസില്‍ ഒരു രണ്ടാം ജന്മം ഉണ്ടാകണമെങ്കില്‍ നല്ല രീതിയില്‍ ആന്റിവെനം ആവശ്യമാണ്. ഫോണുകളില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് അഡ്വ. അജകുമാർ പറയുന്നത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാവ സുരേഷിന് പാമ്പ് കടിയേറ്റ അവസ്ഥയിലാണ് ഇപ്പോഴത്തെ ഈ കേസിന്റെ നില്‍പ്പ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതീഷ. എന്നാല്‍ ദിലീപിന് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു. വാസ്തവം പറഞ്ഞാല്‍ ഈ കേസ് ഇപ്പോള്‍ കോമയിലാണ്. കോമയില്‍ നിന്നും വാവാ സുരേഷ് ഉയർത്തേഴുന്നേറ്റ് വന്നപോലെ ഈ കേസില്‍ ഒരു രണ്ടാം ജന്മം ഉണ്ടാകണമെങ്കില്‍ നല്ല രീതിയില്‍ ആന്റിവെനം ആവശ്യമാണ്. ആ ആന്റിവെനം എവിടുന്ന് കിട്ടും എന്നുളാണ് പ്രധാനം. ഫോണുകളില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയാലും ഇല്ലെങ്കിലം അത് ഗുണകരമാവും. അവിടുന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഈ കേസിന് വീണ്ടും ഒരു പുനർജന്മം ഉണ്ടാവും. ഈ കേസ് മുന്നോട്ട് പോവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

ഫോണുകളിൽ നിന്ന് അത്തരത്തിലൊരു ആന്റിവെനം കിട്ടുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണം സംഘം.

അതേസമയം ഈ മാസം നാലിനാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലിൽ എത്തിച്ചത്. ഫോണുകളുടെ അൺലോക്ക് പാറ്റേണും കൈമാറിയിരുന്നു. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളിൽ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദിലീപ് മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകൾ ഫോർമാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവയിൽ നിന്ന് ഐ.ടി, ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണിൽ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നിൽ നിന്ന് ആറും. ഇവയാണ് ഫോർമാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് 2,000 വിളികൾ പോയിട്ടുണ്ട്.

2021 ആഗസ്റ്റ് വരെ ഉപയോഗിച്ച ഈ ഫോണിന്റെ സി.ഡി.ആർ ഹൈക്കോടതിയിൽ നൽകിയിരുന്നു. സ്വകാര്യ ലാബിൽ സ്വന്തം നിലയിൽ പരിശോധിക്കാൻ രണ്ട് മൊബൈൽ ഫോണുകളാണ് ദിലീപ് നൽകിയത്. എന്നാൽ, ഏത് ഫോണാണ് മുംബായിലേക്ക് അയച്ചതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിനിടെ തിടുക്കത്തിൽ ഫോണുകൾ സ്വകാര്യ ലാബിൽ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

Noora T Noora T :