‘ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ആരാധകരെ ചിരിപ്പിക്കുന്ന കുറിപ്പുമായി ജിഷിന്‍

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ താരദമ്പതികളാണ് ജിഷിനും വരദയയും. അതോടൊപ്പം തന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. ജിഷിൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാള്‍ അടിപൊളി ക്യാപ്ഷനുകളാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചപ്പാത്തിക്കോലുമായി വരദയെ നോക്കിനില്‍ക്കുന്ന ജിഷിനേയും, ജിഷിനെ കണ്ണുരുട്ടിപേടിപ്പിക്കുന്ന വരദയേയുമാണ് ചിത്രത്തില്‍ കാണുന്നത്. ആ ചിത്രത്തിന് ജിഷിന് നൽകിയ കുറിപ്പാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

‘ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ, എന്നല്ലേ? അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല. എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം. വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൌസിലെ ഡയലോഗ് ഓര്‍മ്മ വന്നതാ.. (വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ). അല്ലെങ്കില്‍ത്തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ്. അല്ലേ?’

Noora T Noora T :