‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്വാതന്ത്ര്യ ദിനാശംസകള്‍ നേടര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം മാര്‍ച്ച്‌ 12ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോറോണോ വൈറസ് ഭീതിയില്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി . ഇപ്പോള്‍ ചിത്രം നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

Noora T Noora T :