ക്രൈം ബ്രാഞ്ച് ആ മൊഴി കാണിച്ചതോടെ ദിലീപ് ക്ഷുഭിതനായി! പൊട്ടിത്തെറിച്ചു, സത്യം പുറത്തേക്ക്…

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം കിട്ടാൻ ബിഷപ്പിനെ സ്വാധീനിക്കാൻ 50,000 രൂപ കൊടുത്തതായി ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് ചോദ്യം ചെയ്യലിൽ പറഞ്ഞെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ ദിലീപ് പറഞ്ഞത് പളളിപ്പണിക്കാണെന്നാണ്. സൂരജിന്റെ മൊഴി കാണിച്ച് ചോദിച്ചപ്പോൾ ദിലീപ് ക്ഷുഭിതനായി. അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ചോദ്യം ചെയ്യലിനോട് ദിലീപ് അടക്കമുള്ള പ്രതികള്‍ സഹകരിക്കാത്തതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കുമെന്ന് ഒരിക്കൽ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് ദിലീപ് നിസ്സഹകരിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുന്നു. ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ട്. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ഈ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലായിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞു. സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വാസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുകളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.

Noora T Noora T :