ആവനാഴിയിലെ അവസാന ആയുധമെടുത്ത് ദിലീപ്! മഞ്ജു തന്നെ രക്ഷ! ഫോൺ നൽകാത്തത് ആ ഒരൊറ്റ കാരണത്താൽ… ദിലീപ് കോടതിയില്‍,നാടകീയ രംഗങ്ങൾ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിര്ണ്ണായക വഴിത്തിവിലേക്ക് … കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചു. ദിലീപ് ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. ദീലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടി വരുമെന്ന് ദിലീപിന് മുന്നറിയിപ്പ് നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ ഫോണുകള്‍ ഹാജരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തോട് എങ്ങനെ കേസ് അന്വേഷിക്കണം എന്ന് കോടതിക്ക് പറയാന്‍ സാധിക്കില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രജിസ്റ്ററര്‍ ജനറലിന് ഫോണ്‍ കൈമാറാനും കോടതിയുടെ നിര്‍ദ്ദേശിച്ചു.

എന്നാല്‍, തന്റെ സ്വകാര്യത സംരക്ഷിക്കണം എന്ന വാദം ഉയര്‍ത്തിയായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ പ്രതിരോധിച്ചത്. ഫോണ്‍ ഫൊറന്‍സിക് പരിശോധന കഴിഞ്ഞ് ലഭിക്കാന്‍ ഒരാഴ്ചയെടുക്കും.ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത്. തന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ഫോണിലുണ്ട്, മുന്‍ ഭാര്യയോട് ഉള്‍പ്പെടെ സംസാരിച്ചതിന്റെ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നും ദിലീപ് പറയുന്നു.

തെളിവുകൾ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്ന് കോടതി പറഞ്ഞു. സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ നൽകാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നും ഫോൺ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമർശിച്ചു.
തനിക്കെതിരെ നടക്കുന്നത് വേട്ടയാടൽ ആണെന്നും അന്വേഷണത്തിന്റെ സംഘത്തിന്റെ കൈയിൽ തെളിവില്ലെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കൊയിലുള്ള തെളിവുകൾ പിടിച്ചെടുക്കണമെന്നും കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റമെന്നും ദിലീപ് ആവശ്യപ്പെട്ടു.

വധഗൂഢാലോചന കേസിൽ ഉപഹർജി നൽകിയിരിക്കുയാണ് പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ ഹാജരാക്കത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 46 ദിവസം മുമ്പ് വാങ്ങിയ ഫോണാണ് ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്നത്. 12000ൽ അധികം കോളുകളാണ് പഴയ ഫോണിൽ ഉള്ളത്. അതിന്റെ വിശദാംശങ്ങൾ കിട്ടണമെങ്കിൽ പഴയ ഫോൺ തന്നെ വേണം. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ തങ്ങൾ തന്നെ ഈ ഫോൺ കണ്ടെത്തുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.കോടതിയുടെ വിമർശനങ്ങൾക്കൊടുവിൽ ഫോൺ പരിശോധനയ്‌ക്ക് നൽകിയ സ്ഥലം കോടതിയിൽ ദിലീപ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രാർക്ക് മുന്നിൽ സമർപ്പിച്ചു കൂടെയെന്ന് കോടതി ചോദിച്ചപ്പോൾ തങ്ങളുടെ വാദം കഴിഞ്ഞ് ഹാജരാക്കാമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന നിലപാടിലാണ് പ്രോസിക്യൂഷനും. നാളെ 11 മണിക്ക് കോടതി വീണ്ടും വാദം കേൾക്കും

അതേസമയം അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക നീക്കങ്ങളുമായി അന്വേഷണ സംഘം മുന്നോട്ട് പോവുന്നതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട് . എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ബാലചന്ദ്രകുമാര്‍ എത്തിയത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ച് വരുത്തിയിരിക്കുന്നത്. ബാലചന്ദ്രകുമാറില്‍ നിന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്നാണ് വിവരം.

Noora T Noora T :