നിരവധി സിനിമകളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു

ക​ണ്ണൂ​ര്‍ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ഇ​ല​ക്‌ട്രീ​ഷ്യ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ മ​ഹാ​ദേ​വ​ഗ്രാ​മം സ്വ​ദേ​ശി പ്ര​സാ​ദ് കെ.​യു. (42) ആ​ണ് മ​രി​ച്ച​ത്. നിരവധി സിനികളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദ് രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു.

സിനിമയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് കോവിഡിനെതുടര്‍ന്ന് മറ്റുജോലികളിലായിരുന്നു. സിനിമാജോലികളില്ലാത്തതിനാല്‍ അക്കാദമിയില്‍ ദിവസവേതനത്തിന് പോയിരുന്നു. ഇതിനിടെയാണ് മരണം. സംവിധായകരും നിര്‍മാതാക്കളും ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളും അനുശോചിച്ചു.

Noora T Noora T :