‘ആർക്ക് വേണം സമ്മതം’ ഉടൻ അത് സംഭവിക്കും! മണിക്കൂറുകൾ മാത്രം ആ കോടതി ഉത്തരവ്! ദിലീപിന് കുരുക്ക് മുറുകുന്നു

ദിലീപിന് കുരുക്ക് മുറുകുന്നു, നടൻ ദിലീപിൻ്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ വിധി നിർണ്ണായകം, ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയൻ്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി, പരിശോധനക്കായി പ്രതിയോട് ഹാജരാകാൻ നിർദ്ദേശിച്ച തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്… കാര്യങ്ങൾ കൈവിട്ടു പോകുന്നു

ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയൻ്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരിശോധനക്കായി പ്രതിയോട് ഹാജരാകാൻ നിർദ്ദേശിച്ച തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് ക്രിമിനൽ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിൽ നാഴികക്കല്ലായ വിധിന്യായം ജസ്റ്റിസ്. ആർ.നാരായണ പിഷാരടി പുറപ്പെടുവിച്ചത്. അന്വേഷണ ഏജൻസി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും ആധുനിക അന്വേഷണ രീതികളും സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പൾസർ സുനിക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയും സുനിയെയും വകവരുത്താൻ നടൻ ദിലീപ് പദ്ധതിയിട്ടതായ ഫോൺ രേഖ സംവിധാകൻ ബാല ചന്ദ്രകുമാർ പുറത്തു വിട്ടതിനെ തുടർന്ന് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത് ആലുവ മജിസ്ട്രേട്ട് കോടതിയിൽ ജനുവരി 10 ന് എഫ് ഐ ആർ സമർപ്പിച്ചു. ഈ കേസിൽ ദിലീപിൻ്റെ ശബ്ദ സാമ്പിൾ എടുക്കാനിരിക്കെ ഹൈക്കോടതി വിധിന്യായം നിർണ്ണായകമായി.ഈ വിധിന്യായത്തോടെ ദിലീപിന് കുരുക്കു മുറുകിയ അവസ്ഥയിലായി.

തൃശൂർ വിജിലൻസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ രണ്ടാം പ്രതിയായ ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ ഓവർസിയർ മഹേഷ് ലാൽ സമർപ്പിച്ച ക്രിമിനൽ മിസലേനയസ് കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്

പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഉത്തരവ്. ഒന്നാം പ്രതിയായ കരാറുകാരൻ ഓവർസിയറെയും ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സർട്ടിഫിക്കറ്റ് നേടാൻ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. അപ്രകാരം 2021 ഫെബ്രുവരി 16 ന് വൈകിട്ട് 5 മണിക്ക് തൃശൂർ കേച്ചേരി ശങ്കര ഷോപ്പിംപിംഗ് കോംപ്ലക്സിൻ്റെ പാർക്കിംഗ് ഏരിയയിൽ വച്ച് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്നും 25,000 രൂപ വാങ്ങി. അപ്രകാരം ഒന്നാം പ്രതിയും രണ്ടാം പ്രതിയും അഴിമതി നിരോധന നിയമത്തിലെ 7 എ , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തുവെന്നാണ് വിജിലൻസ് കേസ്.

അന്വേഷണ ഘട്ടത്തിൽ രണ്ടാം പ്രതിയായ ഓവർസിയർ ശബ്ദ സാമ്പിളുകൾ എടുക്കാൻ തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 2021 ജൂലൈ 27 ന് രാവിലെ 9 മണിക്ക് ഹാജരാകാൻ നിർദേശിച്ച് തൃശൂർ വിജിലൻസ് കോടതി ഓവർസിയർക്ക് നോട്ടീസയച്ചു. ഈ നോട്ടീസ് റദ്ദാക്കണമെന്നും തൻ്റെ ഭാഗം കേൾക്കാതെയാണ് വിചാരണക്കോടതി ഉത്തരവെന്നും കാണിച്ച് ഓവർസിയർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കരുത്തു പകരുന്ന വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തു.

അന്വേഷണ ഘട്ടത്തിൽ വിജിലൻസ് പിടിച്ചെടുത്ത ഓവർസിയറുടെ മൊബൈൽ ഫോണിൽ കൈക്കൂലി ആവശ്യപ്പെട്ടുള്ള ഓവർസിയറുടെയും പരാതിക്കാരൻ്റെയും സംഭാഷണം ഉള്ളതായി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൈക്കൂലി ആവശ്യപ്പെടൽ തെളിയിക്കാൻ ഇരുവരുടെയും ശബ്ദ സാമ്പിൾ എടുത്ത് ഫോണിലെ ശബ്ദവുമായി താരതമ്യം ചെയ്തുള്ള പരിശോധന അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.

ഇത്തരത്തിലൊരു കേസിൽ ശബ്ദ സാമ്പിൾ പരിശോധനക്ക് വിധേയൻ്റെ സമ്മതം വേണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.. ഈ ഒരു സാഹചര്യത്തിൽ ദിലീപിന്റെ കേസിലും ഈ വിധി നിർണ്ണായകമാകും

Noora T Noora T :